SignIn
Kerala Kaumudi Online
Wednesday, 12 August 2026 11.58 AM IST

'ഈ  പ്രായത്തിൽ  നാടകം  കളിക്കുന്നത്  നാണക്കേടാണ്';  വൈറലായി തൃഷയുടെ കുറിപ്പ്, ആരെ ഉദ്ദേശിച്ചാണെന്ന് ആരാധകർ

READ ENGLISH VERSION
trisha-krishnan
തൃഷ

നടി തൃഷയെക്കുറിച്ച് തമിഴ്നാട് പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശവും തുടർന്നുള്ള അറസ്റ്റുമെല്ലാം ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ വിവാദത്തിന് ഒരാഴ്ചയ്ക്ക് ശേഷം തൃഷ പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ചർച്ചയാകുന്നത്. വിവാദത്തിൽ പരോക്ഷ പ്രതികരണമാണ് നടി നടത്തിയിരിക്കുന്നത്. ആരുടെയും പേര് എടുത്തുപറയുകയോ വിവാദത്തെക്കുറിച്ച് നേരിട്ട് പരാമർശിക്കുകയോ ചെയ്യാതെയാണ് സ്റ്റോറി.

'ഈ പ്രായത്തിൽ നാടകം കളിക്കുന്നത് നാണക്കേടാണ്. പോയി കുറച്ച് പണം ഉണ്ടാക്കി സമാധാനം കണ്ടെത്തൂ' - എന്നായിരുന്നു തൃഷ കുറിച്ചത്. എന്നാൽ നാലുമണിക്കൂറിന് ശേഷം നടി ഈ സ്റ്റോറി നീക്കം ചെയ്തു. എങ്കിലും സോഷ്യൽ മീഡിയ വഴി സ്ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കാവേരി നദീജല വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഡി.എം.കെ തഞ്ചാവൂരിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിക്കുമ്പോഴാണ് തൃഷക്കെതിരെ ഉദയനിധിയുടെ പരാമ‌ർശം ഉണ്ടായത്. കാവേരി നദീജല തർക്കം സർക്കാർ കൈകാര്യം ചെയ്ത രീതിയെ വിമർശിക്കവെയായിരുന്നു വിവാദപരാമർശം. 'നമുക്ക് 42 ടി.എം.സി ജലമാണ് കിട്ടേണ്ടത്. ഇതുവരെ ഒരു തുള്ളി പോലും കിട്ടിയിട്ടില്ല. നമ്മുടെ മുഖ്യമന്ത്രിക്ക് ഇതിനെപ്പറ്റി വല്ല വേവലാതിയുമുണ്ടോ? അയാൾക്ക് ശ്രദ്ധ മുഴുവൻ ഒരു കാര്യത്തിലാണ്, ഡി.എം.കെയ്ക്കെതിരെ എന്തൊക്കെ കള്ളക്കേസുകൾ എടുക്കാം". ഇതിനിടെ പ്രവർത്തകർ 'തൃഷ, തൃഷ" എന്നു വിളിച്ചുപറഞ്ഞു. തുടർന്ന് വെള്ളവുമായി ബന്ധപ്പെട്ട് ഉദയനിധി പറഞ്ഞ പരാമർശമാണ് വിവാദമായത്. പിന്നാലെ അടുത്തദിവസം തന്നെ ഉദയനിധിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.

English Summary

Actress Trisha has sparked fresh discussion with an Instagram Story posted a week after controversial remarks made by Tamil Nadu opposition leader Udhayanidhi Stalin. Without naming anyone or directly referring to the controversy, Trisha wrote, “Playing games at this age is shameful. Go make some money and find peace.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRISHA, TRISHA INSTAGRAM STORY, UDHAYANIDHI STALIN, TRISHA CONTROVERSY, TAMIL NADU POLITICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY