
ഉണ്ണി മുകുന്ദന്റെ പിറന്നാൾ ദിനത്തിൽ ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കി. കൈക്കുഞ്ഞുമായി നിറചിരിയോടെ നിൽക്കുന്ന ഉണ്ണി മുകുന്ദനെ പോസ്റ്ററിൽ കാണാം. വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ഐ.വി.എഫ് സ്പെഷ്യലിസ്റ്റായ ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളും രസകരമായി പ്രതിപാദിക്കുന്നു. നിഖില വിമൽ ആണ് നായിക. വൈ.വി. രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ് രചന. സ്കന്ദ സിനിമാസും കിംഗ്സ് മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിന് അലക്സ് ജെ. പുളിക്കൽ ഛായാഗ്രഹണം നിർവഹിക്കുന്നു. സാം സി.എസ്. സംഗീത സംവിധാനം ഒരുക്കുന്നു. സുനിൽ കെ. ജോർജ് ആണ് പ്രൊഡഷൻ ഡിസൈനറർ. വസ്ത്രാലങ്കാരം സമീറ സനീഷ്. ചിത്ര സംയോജനം മഹേഷ് നാരായണൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |