SignIn
Kerala Kaumudi Online
Friday, 11 September 2026 1.24 PM IST

പ്ളാസ്റ്റിക് സർജറി ചെയ്യാൻ പണമില്ലെന്ന് വാണി കപൂർ

vani-kapoor

രൺബീർ കപൂർ നായകനായി എത്തുന്ന ഷംഷേരയിലെ നായികയാണ് വാണി കപൂർ. താരത്തിന്റെ മേക്കോവർ തരംഗമാകുന്നു. ഭംഗി കൂട്ടാൻ പ്ളാസ്റ്റിക് സർജറി ചെയ്തു എന്നാണ് ആരാധകർ ചോദിക്കുന്നത്. എന്റെ ശരീരഭാരം കുറഞ്ഞിരുന്നു. അതിനാൽ എന്റെ മുഖത്ത് വ്യത്യാസങ്ങൾ വന്നതായി കാണപ്പെടും. പാരീസിലെ ഷൂട്ടിംഗ് സമയത്ത് തണുത്തുറഞ്ഞപ്പോൾ മുഖത്ത് വന്ന ഭാവങ്ങളായിരിക്കാം. എനിക്ക് പ്ളാസ്റ്റിക് സർജറിയുടെ ചെലവുകൾ താങ്ങാൻ കഴിയില്ല. അതിനുള്ള വരുമാനം കണ്ടെത്താൻ മാത്രം സിനിമകളും ചെയ്തിട്ടില്ലെന്ന് വാണി കപൂർ. ഗുഡ് ദേവി റൊമാൻസ് എന്ന ചിത്രത്തിലൂടെ സുശാന്ത് സിംഗ് രജ്പുതിനൊപ്പമാണ് വാണിയുടെ ബോളിവുഡ് അരങ്ങേറ്റം. രൺവീർ സിംഗിനൊപ്പം ബെഫിക്രെ, അക്ഷയ് കുമാറിനൊപ്പം ബെൽബോട്ടം, ചണ്ഡീഗ്രാഹ് കരെ, ആഷിഖി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY