ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് പാൻ ഇന്ത്യൻ സൂപ്പർതാരം യഷ് നായകനാകുന്ന ' ടോക്സിക് : എ ഫെയറി ടെയിൽ ഫോർ ഗ്രോൺ- അപ്സ്' ആഗസ്റ്റ് 26ന് തിയേറ്റർ റിലീസിനൊരുങ്ങുകയാണ്. ടീസറും ട്രെയിലറും പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിലെ അശ്ലീല രംഗങ്ങൾക്കെതിരെ വൻവിമർശനം ഉയർന്നിരുന്നു. ഇപ്പോഴിതാ സിനിമയ്ക്കെതിരെയുള്ള ആരോപണങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് യഷ്. ഇന്ത്യ ടിവിയുടെ ആപ് കി അദാലത് പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം.
സിനിമയിലെ ചില രംഗങ്ങൾക്കെതിരായ ആരോപണങ്ങൾ അദ്ദേഹം തള്ളി. " അശ്ലീലത തെറ്റാണ്, ചിത്രത്തിൽ ശ്രദ്ധിച്ചാൽ മനസിലാകും. ഞാൻ ഒന്ന് ചുംബിക്കുക പോലും ചെയ്തിട്ടില്ല. എല്ലാത്തിനും വ്യക്തമായ അതിർവരമ്പുണ്ട്. അത് ഞങ്ങൾ മനസിലാക്കുന്നു. സിനിമയിൽ സൗന്ദര്യാത്മകമായി വേണം ചിത്രീകരിക്കാൻ. പിന്നീട് കാഴ്ചയിൽ ആകർഷകമായി തോന്നുന്നത് സിനിമയുടെ സ്വാധീനമാണ്. അതാണ് സംവിധായകന്റെ ശബ്ദം. ടോക്സിക് ജെൻസിക്ക് വേണ്ടിയുള്ള ചിത്രമാണെന്നും നടൻ പറഞ്ഞു.
നേരത്തെ ടോക്സിക് സിനിമയുടെ ട്രെയിലറിനെ രൂക്ഷമായി വിമർശിച്ച കന്നഡ നടി ഋഷിക സിംഗ് ചിത്രത്തിൽ അഭിനയിക്കാനുള്ള യഷിന്റെ തീരുമാനത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഒരു ഭർത്താവും അച്ഛനുമായ യഷിൽ നിന്ന് സ്ത്രീകൾക്ക് കൂടുതൽ ബഹുമാനം നൽകുന്ന നിലപാടാണ് പ്രതീക്ഷിച്ചതെന്നും ട്രെയിലറിലെ ദൃശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും അവർ വിമർശിച്ചു. സ്ത്രീകളെ ബഹുമാനിച്ചില്ലെങ്കിൽ യഷിനെ കർണാടകയിൽ നിന്ന് പുറത്താക്കുമെന്നും താരം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |