കേന്ദ്ര സർക്കാർ ജോലി ആഗ്രഹിച്ചവർക്ക് സുവർണാവസരവുമായി തപാൽ വകുപ്പ്. ബംഗളൂരുവിലെ മെയിൽ മോട്ടോർ സർവീസിൽ കാർ ഡ്രൈവർ തസ്‌തികയിലേക്ക് തപാൽ വകുപ്പ് അപേക്ഷകൾ ക്ഷണിച്ചു. താൽക്കാലിക/സ്ഥിര ഒഴിവുകളിലേക്കാണ് നിയമനം. പ്രതിമാസം 19,900 രൂപ മുതൽ 63,200 രൂപ വരെയാണ് ശമ്പളം. അടിസ്ഥാന ശമ്പളത്തിന് പുറമേ സർക്കാർ അനുവദിച്ചിട്ടുള്ള മറ്റ് അലവൻസുകളും ലഭിക്കും. ആകെ 11 ഒഴിവുകളാണുള്ളത്. അതിൽ പത്തെണ്ണം ബംഗളൂരുവിലെ മെയിൽ മോട്ടോർ സർവീസിലും ഒരെണ്ണം മൈസൂരു സബ് ഡിപ്പോയിലുമാണ്.
അപേക്ഷകർ അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് പാസായിരിക്കണം. ലൈറ്റ്, ഹെവി മോട്ടോർ വാഹനങ്ങൾക്കുള്ള സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. കുറഞ്ഞത് മൂന്ന് വർഷത്തെ ഡ്രൈവിംഗ് പരിചയവും വാഹനങ്ങളുടെ ചെറിയ രീതിയിലുള്ള അറ്റകുറ്റപ്പണികൾ കൈകാര്യം ചെയ്യുന്നതിനുള്ല അടിസ്ഥാന അറിവും ഉണ്ടായിരിക്കണം. സ്ഥിര നിയമനത്തിന്, തപാൽ വകുപ്പിന്റെ മറ്റ് സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് മുൻഗണന ലഭിക്കും. വകുപ്പിൽ അനുയോജ്യരായ ഉദ്യോഗാർത്ഥികളില്ലെങ്കിൽ മറ്റ് കേന്ദ്ര സർക്കാർ വകുപ്പുകളിലെ ഡ്രൈവർമാരെയും പരിഗണിക്കുന്നതാണ്.
56 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. ഓഫ്‌ലൈനായിട്ടാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ഔദ്യോഗിക വിജ്ഞാപനത്തിനൊപ്പം ലഭിക്കുന്ന അപേക്ഷാ ഫോം പൂർണമായും പൂരിപ്പിച്ച്, അതിനൊപ്പം വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, ഡ്രൈവിംഗ് ലൈസൻസ്, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, മറ്റ് ആവശ്യമായ രേഖകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. ഔദ്യോഗിക വിജ്ഞാപനം ഡിപ്പാർട്ട്‌മെന്റ് ഓഫ് പോസ്റ്റിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.
വിലാസം: മാനേജർ, മെയിൽ മോട്ടോർ സർവീസ്, ബംഗളൂരു - 560001
The India Post Department has invited offline applications for 11 Driver posts in its Mail Motor Service units in Bengaluru and Mysuru. Candidates must have passed Class 10, hold valid LMV and HMV driving licences, and possess three years of driving experience. The salary ranges from ₹19,900 to ₹63,200, and applicants up to 56 years can apply.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |