റെയിൽവേയിൽ തൊഴിൽ നേടാൻ ആഗ്രഹിക്കുവർക്ക് സുവർണാവസരം. ജൂനിയർ എഞ്ചിനീയർ, ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട്, കെമിക്കൽ ആൻഡ് മെറ്റലർജിക്കൽ അസിസ്റ്റന്റ്, മറ്റ് സാങ്കേതിത തസ്‌തികകൾ എന്നീ മേഖലകളിലായി 4,098 ഒഴിവുകളാണുള്ളത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് സെപ്‌തംബർ 13 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് 500 രൂപയും എസ്‌സി, എസ്‌ടി, ഭിന്നശേഷിക്കാർ, വനിതകൾ എന്നിവർക്ക് 250 രൂപയുമാണ് അപേക്ഷാ ഫീസ്. ആർആർബിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ rrbapply.gov.in വഴി അപേക്ഷിക്കാവുന്നതാണ്. ആവശ്യമായ രേഖകളെല്ലാം അപ്‌ലോഡ് ചെയ്യണം. അപേക്ഷകർക്ക് വേണ്ട യോഗ്യതകൾ ഓരോ തസ്‌തികകൾക്കും വ്യത്യസ്‌തമാണ്. ഇതിന്റെ വിവരങ്ങൾ വെബ്‌സൈറ്റിലുള്ള ഔദ്യോഗിക വിജ്ഞാപനത്തിൽ ലഭ്യമാണ്.
18 മുതൽ 33 വയസുവരെയുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗത്തിലുള്ലവർക്ക് പ്രായപരിധിയിൽ സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള ഇളവ് ലഭിക്കും. സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും സമർപ്പിക്കുമ്പോൾ ശ്രദ്ധവേണം. വൈകിയോ അപൂർണമായോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
Indian Railways has announced 4,098 vacancies for Junior Engineer, Depot Material Superintendent, Chemical and Metallurgical Assistant, and other technical positions. Eligible candidates can apply online via rrbapply.gov.in by September 13. Application fees are ₹500 for general categories and ₹250 for reserved categories and women. Applicants must be between 18-33 years old, with age relaxations for specific groups.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |