SignIn
Kerala Kaumudi Online
Saturday, 01 August 2026 2.21 PM IST

മലയാളികൾക്ക് ലക്ഷങ്ങൾ ശമ്പളം നേടാൻ സുവർണാവസരം; ജോലി ഈ അതിമനോഹരമായ രാജ്യത്ത്

germany-job-oppurtunity-
പ്രതീകാത്മക ചിത്രം

വിദേശത്ത് ജോലി ആഗ്രഹിക്കുന്നവർ നമ്മുടെ നാട്ടിൽ ധാരാളമുണ്ട്. അങ്ങനെയുള്ളവർക്ക് ജർമനിയിൽ ജോലി നേടാനുള്ള അവസരമാണ് വന്നെത്തിയിരിക്കുന്നത്. സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സ് വഴിയാണ് നിയമനം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് ഒമ്പതിന് വരെ അപേക്ഷിക്കാം. ഷെഫ് തസ്‌തികയിലാണ് ഒഴിവുകളുള്ളത്. ആകെ 20 ഒഴിവുകളാണുള്ളത്.

അപേക്ഷകർ ഹോട്ടൽ മാനേജ്‌മെന്റ്, ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി എന്നിവയിൽ നാല് വർഷത്തെയോ മൂന്ന് വർഷത്തെയോ ബിരുദം നേടിയിരിക്കണം. ടൂറിസം ബിരുദം, അളഗപ്പ യൂണിവേഴ്‌സിറ്റി, ഭാരതിയാർ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ബിരുദങ്ങൾ പരിഗണിക്കുന്നതല്ല. നിലവിൽ ഇന്ത്യയിൽ താമസിക്കുന്നവർക്ക് മാത്രമേ അപേക്ഷിക്കാനാകൂ.

യോഗ്യതയുള്ളവർ വിശദമായ സിവിയും വിദ്യാഭ്യാസം, പ്രവൃത്തി പരിചയം, പാസ്പോർട്ട്, ഭാഷായോഗ്യത എന്നിവയുടെ പകർപ്പുകൾ സഹിതം നോർക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്. 2,500 യൂറോ ആണ് പ്രതിമാസ ശമ്പളം (ഏകദേശം 2,70,000 രൂപ). 35 വയസാണ് പ്രായപരിധി. കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് വിഭാഗത്തിന്റെ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ നോർക്ക ഗ്ലോബൽ കോൺടാക്‌ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറിലോ 1800 425 3939 ബന്ധപ്പെടാവുന്നതാണ്. താമസം, കുടുംബാംഗങ്ങളെ കൊണ്ടുപോകുന്നതിനുള്ള സഹായം എന്നിവയെല്ലാം ലഭിക്കുമെന്നാണ് വിവരം.

English Summary

Kerala's Norka Roots is facilitating recruitment for 20 chef positions in Germany. Eligible candidates, aged up to 35 with a Hotel Management/Catering Technology degree and two years' experience, can apply via the Norka Roots website by August 9. The monthly salary offered is 2,500 Euros, with assistance for accommodation and family relocation provided.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GERMANY JOBS, JOBS FOR MALAYALIS, GERMANY WORK VISA, OVERSEAS JOBS GERMANY, GERMANY MALAYALAM NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+