തിരുവനന്തപുരം: ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ തിരുവനന്തപുരത്തെ സ്ഥാപനത്തിൽ കൂൺകൃഷി പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ അവസരം. ഗ്രാമീണ യുവജനങ്ങൾക്ക് സൗജന്യ നൈപുണ്യ പരിശീലനവും സ്വന്തമായി തൊഴിൽ-സംരംഭ സഹായവും നൽകുന്ന പദ്ധതിയാണിത്. 10 ദിവസം നീണ്ടുനിൽക്കുന്ന പരിശീലന കാലയളവിൽ ഭക്ഷണം, കോഴ്സ് ഫീസ്, കോഴ്സ് മെറ്റീരിയലുകൾ എന്നിവ പൂർണമായും സൗജന്യമാണ്.
18നും 50നും ഇടയിൽ പ്രായമുളളവർക്കാണ് കോഴ്സിൽ ചേരാൻ അവസരം. തിരുവനന്തപുരം സ്റ്റാച്യുവിലെ ഉപ്പളം റോഡിലാണ് പരിശീലന കേന്ദ്രം പ്രവർത്തിക്കുന്നത്. പരിശീലന പരിപാടിയിലേക്കുളള അഭിമുഖം 2026 ജൂലായ് 10ന് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. പരിശീലന പരിപാടി വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471-2322430, 8891228788 നമ്പരുകളിൽ പകൽ പത്ത് മണിക്കും അഞ്ച് മണിക്കും ഇടയിൽ വിളിക്കാവുന്നതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |