SignIn
Kerala Kaumudi Online
Wednesday, 22 July 2026 2.15 PM IST

അരലക്ഷം രൂപയിലധികം ശമ്പളം, ഡിഗ്രി പാസായവർക്ക് സുവർണാവസരം; ഓഗസ്റ്റ് 14ന് മുമ്പ് അപേക്ഷിക്കൂ

railway-job-recruitment
പ്രതീകാത്മക ചിത്രം

സർക്കാർ ജോലി വേണമെന്ന് ആഗ്രഹിക്കാത്തവർ വളരെ കുറവാണ്. പിഎസ്‌സി അല്ലെങ്കിൽ എസ്‌എസ്‌സി പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന നിരവധിപേർ നമുക്ക് ചുറ്റുമുണ്ട്. ഇത്തരത്തിൽ സർക്കാർ ജോലി സ്വപ്‌നം കാണുന്നവർക്ക് റെയിൽവേയിൽ ജോലി നേടാനുള്ള സുവർണാവസരം വന്നെത്തിയിരിക്കുകയാണ്. വിവിധ റെയിൽവേ സോണുകളിലായി ഒഴിവുള്ള സെക്ഷൻ കൺട്രോൾ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പുറത്തിറക്കിയിരിക്കുകയാണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

ആകെ 119 ഒഴിവുകളാണുള്ളത്. ഇന്ത്യയിലുടനീളമുള്ള വിവിധ ആർആർബി മേഖലകളിലാണ് ഒഴിവുള്ളത്. കേരളത്തിൽ തിരുവനന്തപുരത്ത് നാല് ഒഴിവുകളുണ്ട്. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയിട്ടുള്ള ആർക്കും ഈ തസ്‌തികയിലേക്ക് അപേക്ഷിക്കാം. 20 - 33 ആണ് പ്രായപരിധി. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 500 രൂപയും എസ്‌സി, എസ്‌ടി, സ്‌ത്രീകൾ, ട്രാൻസ്‌ജെൻഡർ, മുൻ സൈനികർ, ഭിന്നശേഷിക്കാർ എന്നിവർക്ക് 250 രൂപയുമാണ് അപേക്ഷാ ഫീസ്.

ആർആർബിയുടെ ഔഗ്യോഗിക വെബ്‌സൈറ്റിലൂടെ വേണം അപേക്ഷിക്കാൻ. കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ, കമ്പ്യൂട്ടർ അഭിരുചി പരീക്ഷ, സർട്ടിഫിക്കറ്റ് പരിശോധന, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും യോഗ്യരായവരെ തിരഞ്ഞെടുക്കുക. ഓഗസ്റ്റ് 14 ആണ് അപേക്ഷിക്കാനുള്ള ആവസാന തീയതി. ഓഗസ്റ്റ് 16 ആണ് അപേക്ഷാ ഫീസ് അടയ്‌ക്കാനുള്ള അവസാന തീയതി. തെറ്റ് തിരുത്തലിന് 17 മുതൽ 26 വരെ അവസരമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 55,400 രൂപയാണ് ശമ്പളമായി ലഭിക്കുക.

English Summary

The Railway Recruitment Board (RRB) has invited applications for 119 Section Controller posts across India, including vacancies in Thiruvananthapuram. Graduates can apply online until August 14, with a starting salary of ₹55,400 per month.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEGREE JOBS, GOVERNMENT JOBS, INDIAN RAILWAY JOBS VACCANCY, INDIAN RAILWAY SECTION CONTROLLER RECRUITMENT, HIGH SALARY JOBS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+