SignIn
Kerala Kaumudi Online
Wednesday, 24 June 2026 9.34 AM IST

സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ ലീഗിൽ ചേർന്നു

cccccccc

മലപ്പുറം: സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിംലീഗിൽ ചേർന്നു. പാണക്കാട്ട് വച്ച് ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളിൽ നിന്ന് അംഗത്വം സ്വീകരിച്ചു. ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേരുന്നുണ്ടെങ്കിൽ അത് മുസ്ലിം ലീഗിലായിരിക്കുമെന്ന് വർഷങ്ങൾക്ക് മുമ്പേ താൻ പറഞ്ഞിട്ടുണ്ട്. വാക്കിലും പ്രവൃത്തിയിലും മതേതരത്വവും മനുഷ്യത്വവും സൂക്ഷിക്കുന്നവരാണ് ലീഗുകാർ. വാക്കും പ്രവൃത്തിയും രണ്ടാകുന്ന കാലത്ത് ലീഗിന്റെ നിലപാടുകൾക്ക് വലിയ പ്രധാന്യമുണ്ട്. സാമുദായിക ധ്രുവീകരണത്തിന് പ്രതിരോധം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ച സംവിധാനമായിരുന്നു ഇടതുപക്ഷം. അവർക്കൊപ്പം നിരവധി വേദികൾ പങ്കിട്ടിട്ടുണ്ട്. പക്ഷേ, അവരും സംഘപരിവാറും ഒരേതൂവൽപക്ഷികളാകുന്ന കാഴ്ചയാണ്. ഒരുകലാകാരനെന്ന നിലയ്ക്ക് തന്നെ ഭയപ്പെടുത്തുന്ന സമീപനമാണ് ഇടതുപക്ഷത്തിൽ നിന്ന് ഉണ്ടാകുന്നതെന്നും ഹരിഗോവിന്ദൻ പറഞ്ഞു. സോപാനസംഗീതത്തെ ജനകീയമാക്കിയ ഞെരളത്ത് രാമപൊതുവാളിന്റെ മകനാണ് ഹരിഗോവിന്ദൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA