ന്യൂഡൽഹി: ഗൾഫ് മേഖലയിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും ഒക്‌ടോബർ 17വരെ റദ്ദാക്കി വിമാനക്കമ്പനികളായ ഇൻഡിഗോയും ആകാശ എയറും. റിയാദ്, ജിദ്ദ, ദമാം, മദീന എന്നീ നഗരങ്ങളിലേക്കും അവിടെനിന്നുമുള്ള സർവീസുകളാണ് നിർത്തിവച്ചിരിക്കുന്നത്.
യാത്രക്കാരെ സഹായിക്കാൻ തങ്ങളുടെ സപ്പോർട്ട് ടീമുകൾ സജ്ജമാണെന്നും വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് യാത്രക്കാർ തങ്ങളുടെ വിമാനത്തിന്റെ നിലവിലെ വിവരം കമ്പനിയുടെ വെബ്സൈറ്റ് വഴി പരിശോധിക്കണമെന്നും ഇൻഡിഗോ അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്ത സമയത്ത് നൽകിയ ബന്ധപ്പെടാനുള്ള നമ്പറിലേക്ക് വിവരങ്ങൾ പങ്കുവച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
Travel Advisory
Due to the evolving situation in Saudi Arabia, flights to and from Riyadh, Jeddah, Dammam and Madinah stand cancelled until 17 October'26.
Customers are advised to check their flight status at https://t.co/LrZOdyB7sF before leaving for the airport.
Timely updates are being shared on the contact details provided at the time of booking. Our support teams remain available to assist with any queries or concerns.
Your safety and well-being remain our top priority. We are in constant coordination with the relevant authorities to ensure safe operations.
— IndiGo (@IndiGo6E) October 13, 2026
മദ്ധ്യേഷ്യയിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഒക്ടോബർ 17വരെ റദ്ദാക്കിയതായി ആകാശ എയറും അറിയിച്ചിട്ടുണ്ട്. യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് തുക പൂർണമായും തിരികെ ലഭിക്കാനുള്ള സൗകര്യം ചെയ്തിട്ടുണ്ടെന്നും എയർലൈൻ അറിയിച്ചു. അധിക ചെലവില്ലാതെ യാത്രയുടെ തീയതി മാറ്റാനും അവസരമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
IndiGo and Akasa Air have cancelled flight services to and from Saudi Arabia until October 17, citing the ongoing conflict in the Gulf region. The affected destinations include Riyadh, Jeddah, Dammam and Madinah, although Akasa Air has specifically mentioned services to and from Riyadh and Jeddah. IndiGo has advised passengers to check the latest flight status on its official website before leaving for the airport.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |