
ചെന്നൈ: സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് സി.ഇ.ഒ കാവ്യ മാരനും വിവാഹിതരാകുന്നു. ഇരുവരും നവംബർ 11ന് ഗ്രീസിൽ വച്ച് വിവാഹിതരാവും. 21ന് ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് വിവാഹസത്കാരം. ഏറെക്കാലമായി ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ഉടൻ ഉണ്ടാകുമെന്നും അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.
തമിഴ്നാട് മുഖ്യമന്ത്രി വിജയ്യെ വിവാഹം ക്ഷണിക്കാനായി അനിരുദ്ധും കാവ്യ മാരന്റെ മാതാപിതാക്കളായ കലാനിധി മാരനും കാവേരി മാരനും എത്തിയതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. വിജയ്ർയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് വിവാഹം ക്ഷണിച്ചത്. നേരത്തെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കലാനിധി മാരനും കാവേരി മാരനും രവി രാഘവേന്ദ്രറും, ലക്ഷ്മി രാഘവേന്ദ്രറും നേരിട്ടെത്തിയാണ് ക്ഷണിച്ചത്. തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്കും ക്ഷണമുണ്ട്. രാഷ്ട്രീയ-സിനിമാ ലോകത്തെ പ്രമുഖർ വിവാഹ വിരുന്നിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. 'ജയിലർ 2', നാനിയുടെ 'ദി പാരഡൈസ്' എന്നീ ചിത്രങ്ങൾക്കാണ് അനിരുദ്ധ് ഏറ്റവും ഒടുവിലായി സംഗീതം നൽകിയത്. ഷാരൂഖ് ഖാന്റെ 'കിങ്', രജനികാന്തിന്റെ 'ധർമ്മൻ', കമൽ ഹാസന്റെ 'ഇന്ത്യൻ 3' തുടങ്ങിയ ചിത്രങ്ങളാണ് അനിരുദ്ധിന്റെ സംഗീതത്തിൽ പുറത്തിറങ്ങാനിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |