SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.09 AM IST

ശബരിമല സ്വർണക്കൊള്ളയിൽ  അന്തർധാര: ഡി.കെ.ശിവകുമാർ 

dk

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള സി.ബി.ഐ അന്വേഷിക്കാത്തത് സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ അന്തർധാരയുള്ളതുകൊണ്ടാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിൽ നല്ല ബന്ധമാണ്. സ്വർണക്കൊള്ളയിൽ എസ്.ഐ.ടി രൂപീകരിച്ചെങ്കിലും കൊള്ളയടിക്കപ്പെട്ട സ്വർണം കണ്ടെത്താനായില്ലെന്ന് കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ ഡി.കെ.ശിവകുമാർ പറഞ്ഞു.

വലിയ കൊള്ളയാണ് ശബരിമലയിൽ നടന്നത്. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ബന്ധംകൊണ്ടാണ് വിഷയത്തിൽ കേന്ദ്ര ഏജൻസികൾ ഇടപെടാതിരിക്കുന്നത്. ഈ പാർട്ടികൾ തമ്മിൽ തിരഞ്ഞെടുപ്പിൽ ഡീലുണ്ടെന്നാണ് ഇത് കാണിക്കുന്നത്.

പത്തുവർഷം എൽ.ഡി.എഫ് ഭരിച്ചിട്ട് നിക്ഷേപവും വികസനവും വന്നില്ല. തൊഴിലില്ലായ്മ വലിയ പ്രശ്നമായി മാറുകയാണ്. യു.ഡി.എഫ് വന്നാൽ നിക്ഷേപം വരും. 90 ശതമാനം ആളുകളും ഭരണം മാറണമെന്ന അഭിപ്രായമുള്ളവരാണ്. എല്ലാ മേഖലയിലും സർക്കാർ പരാജയമായി മാറി. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളം കടക്കെണിയിലാണ്. യു.ഡി.എഫ് ഭരണത്തിലേറിയാൽ കേരളത്തിൽ പ്രഖ്യാപിച്ച 5 ഗ്യാരന്റികളും നടപ്പിലാക്കുമെന്നും ‌‌‌‌‌ഡി.കെ.ശിവകുമാർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA