SignIn
Kerala Kaumudi Online
Thursday, 08 October 2026 4.56 PM IST

കേരളത്തിലെ  റോഡുവികസനം: ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയിൽ നിർണായക തീരുമാനങ്ങൾ ഉണ്ടായതായി മുഖ്യമന്ത്രി

vd-satheesan
മുഖ്യമന്ത്രി വി ഡി സതീശനും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ

ന്യൂഡൽഹി: കേരളത്തിലെ റോഡുവികസനം സബന്ധിച്ച് മുഖ്യമന്ത്രി വി ഡി സതീശനും കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ റോഡ്-ഗതാഗത അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര-സംസ്ഥാന സഹകരണത്തോടെ പദ്ധതികൾ സമയബന്ധിതമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നിർണായക തീരുമാനങ്ങൾ കൂടിക്കാഴ്ചയിൽ ഉണ്ടായതായി മുഖ്യമന്ത്രി അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പുറത്തുവിട്ടത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്

ദേശീയപാത 66 വികസനത്തിലെ കാലതാമസം പരിഹരിച്ച് നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകി.

NH 966 കോഴിക്കോട്–പാലക്കാട് പദ്ധതിയുടെ തുടർ അംഗീകാരം മൂന്ന് മാസത്തിനകം നൽകുമെന്ന് ഉറപ്പ് ലഭിച്ചു. പദ്ധതിക്കാവശ്യമായ സ്ഥലമേറ്റെടുപ്പ് നടപടികൾ 80 ശതമാനം പൂർത്തിയായിട്ടുണ്ട്.

തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് പദ്ധതിക്ക് ആവശ്യമായ കേന്ദ്ര മന്ത്രിസഭാ അനുമതി ഉടൻ ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

ദേശീയപാത വികസനത്തിന് ആവശ്യമായ പുഴമണലും ക്വാറി മെറ്റീരിയലും ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും.

ശബരിമല റോപ്പ് വേ പദ്ധതിയുടെ DPR തയ്യാറാക്കി ആവശ്യമായ കേന്ദ്ര-സംസ്ഥാന അനുമതികൾ വേഗത്തിലാക്കാനും പദ്ധതി രണ്ട് വർഷത്തിനകം പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും ധാരണയായി.

വെസ്റ്റേൺ എറണാകുളം ബൈപാസ്, കോതമംഗലം–മൂവാറ്റുപുഴ ബൈപാസുകൾ, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള കണക്റ്റിവിറ്റി എന്നിവ ഉൾപ്പെടെ കേരളത്തിലെ മറ്റ് റോപ്പ് വേ പദ്ധതികളും വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടു.

English Summary

Kerala Chief Minister V.D. Satheesan met Union Minister Nitin Gadkari to discuss road development projects in the state. Gadkari assured urgent steps to expedite NH 66 work, approve NH 966 within three months, and secure cabinet approval for the Thiruvananthapuram Outer Ring Road. They also agreed to fast-track the Sabarimala Ropeway project and ensure timely availability of construction materials.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA ROAD DEVELOPMENT, NITIN GADKARI, PINARAYI VIJAYAN, GADKARI MEETING, KERALA ROADS DEVELOPMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA