SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.46 AM IST

ഇരട്ടവോട്ടിൽ നടപടി വേണം: ചെന്നിത്തല

s

തിരുവനന്തപുരം : സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ സി.പി.എം നേതൃത്വത്തിൽ വ്യാപക ശ്രമങ്ങൾ നടക്കുന്നതായി കോൺഗ്രസ് പ്രചരണ സമിതി ചെയർമാൻ രമേശ് ചെന്നിത്തല.
പയ്യന്നൂർ, കല്യാശേരി ഉൾപ്പെടെ വിവിധ മണ്ഡലങ്ങളിലെ വോട്ടർപട്ടികയിൽ ക്രമക്കേടുകൾ നടക്കുന്നുവെന്നത് ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണൻ ഇതുസംബന്ധിച്ച് രേഖാമൂലം റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകിയതും ഗൗരവത്തോടെ കാണണം.

ഇരട്ടവോട്ടുകൾ ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തകർക്കും. യഥാർത്ഥ വോട്ടർമാരുടെ അവകാശങ്ങൾ നഷ്ടപ്പെടാൻ ഇടയാക്കുന്ന ഗൂഢാലോചനകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. വോട്ടർ പട്ടിക ഡാറ്റ കൈകാര്യം ചെയ്യുന്ന സംവിധാനത്തിൽ വരെ ഇടപെടൽ ഉണ്ടായിട്ടുണ്ടാകാമെന്ന സംശയം ഉയരുന്നതിനാൽ, സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA