SignIn
Kerala Kaumudi Online
Tuesday, 13 October 2026 1.08 PM IST

സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്ത; ഇന്നും വില താഴേക്ക് തന്നെ

gold
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ഇടിവ്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 35 രൂപ കുറഞ്ഞ് 13,685 രൂപയിലെത്തി. പവന് 280 രൂപ കുറഞ്ഞ് 1,09,480 രൂപയായി. ഇന്നലെ രാവിലെയും ഉച്ചയ്ക്കും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഗ്രാമിന് 120 രൂപയും പവന് 960 രൂപയും കുറഞ്ഞിരുന്നു. ഇന്നലെ പവന് 1,09,760 രൂപയും ഒരു ഗ്രാം സ്വർണത്തിന് 13,720 രൂപയുമായിരുന്നു. വിലയിൽ ദിവസേനയുണ്ടാകുന്ന കുറവ് സ്വർണം വാങ്ങാൻ പദ്ധതിയിടുന്നവർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

ആഗോള വിലയിലെ താഴ്ച തന്നെയാണ് കേരളത്തിലെ ഈ ഇടിവിന് കാരണം. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില യുഎസ് ഡോളറിലാണ് കണക്കാക്കുന്നത്. ഡോളർ ശക്തമാകുമ്പോൾ മറ്റ് കറൻസികൾ ഉപയോഗിച്ച് സ്വർണം വാങ്ങുന്നവർക്ക് ചെലവ് കൂടും. ഇതും ആഗോളതലത്തിൽ സ്വർണത്തിന്റെ ആവശ്യകതയെ സമ്മർദത്തിലാക്കാം. റിസർവ് ബാങ്ക് ഇടപെടൽ മൂലം ഈ ദിവസങ്ങളിൽ ഡോളറിനെതിരെ രൂപ ശക്തി പ്രാപിച്ചിരുന്നു. ഇതും വിലയിൽ പ്രതിഫലിക്കാം.

ഫെഡറൽ റിസർവിന്റെ പലിശനയം,​ ഡോളറിന്റെ മൂല്യത്തിലെ ചലനങ്ങൾ,​ അമേരിക്കൻ ബോണ്ട് യീൽഡുകൾ,​ തൊഴിൽ വിപണി കണക്കുകൾ,​ ആഗോള സാമ്പത്തിക അനിശ്ചിതത്വം എന്നിവയാണ് സ്വർണവിലയെ സ്വാധീനിക്കുന്ന മറ്റ് പ്രധാന ഘടകങ്ങൾ.

വെള്ളി വില

സംസ്ഥാനത്ത് വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഇന്ന് ഗ്രാമിന് 245 രൂപയാണ് വിപണിവില. 10 ഗ്രാമിന് 2,​450 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

English Summary

Gold prices in Kerala continued to decline on October 13. The price of one gram of gold fell by ₹35 to ₹13,685, while the price of one sovereign (8 grams) dropped by ₹280 to ₹1,09,480. Gold prices had also declined during both trading sessions on the previous day.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA GOLD RATE TODAY, GOLD PRICE IN KERALA, GOLD RATE OCTOBER 13, 22 CARAT GOLD PRICE, SILVER RATE KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360