SignIn
Kerala Kaumudi Online
Sunday, 18 October 2026 5.05 PM IST

മദ്യപിച്ച് വാഹനമോടിക്കൽ: 6199 പേർക്കെതിരെ കേസെടുത്തു, കൂടുതൽ കേസുകൾ എറണാകുളത്ത്

police2
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസ് നടത്തിയ പ്രത്യേക പരിശോധനയില്‍ 6199 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഒക്ടോബര്‍ 13 രാവിലെ 7 മണിമുതല്‍ 17 രാവിലെ 7 മണിവരെയുള്ള കാലയളവിലാണ് സ്പെഷ്യല്‍ ഡ്രൈവ് നടത്തിയത്.


ക്രമസമാധാന പരിപാലന വിഭാഗം എ.ഡി.ജി.പിപി. വിജയന്റെ നിര്‍ദ്ദേശപ്രകാരം സോണ്‍ ഐ.ജിമാര്‍, റെയ്ഞ്ച് ഡി.ഐ.ജിമാര്‍, ജില്ലാ പൊലീസ് മേധാവിമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് വിവിധ യൂണിറ്റുകളെ സംഘടിപ്പിച്ച് സ്പെഷ്യല്‍ ഡ്രൈവ് നടത്തിയത്. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എറണാകുളം റൂറലിലാണ്, 710 കേസുകള്‍. തിരുവനന്തപുരം റൂറലില്‍ 497 ഉം കോട്ടയത്ത് 456 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏറ്റവും കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് കാസർകോട് ജില്ലയിലാണ്, 75 കേസുകള്‍.

മദ്യപിച്ച് വാഹനമോടിക്കുന്നത് റോഡ് അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും പ്രധാന കാരണമാകുന്നുവെന്നും വാഹന പരിശോധന തുടർ ദിവസങ്ങളിലും ഉണ്ടാകുമെന്നും എഡിജിപി പി. വിജയൻ അറിയിച്ചു

English Summary

Kerala Police registered 6199 cases against drunk drivers during a special five-day statewide drive from October 13 to 17. The operation, directed by ADGP P. Vijayan, aimed to curb driving under influence, a major cause of road accidents. Ernakulam Rural recorded the highest cases at 710, with Kasaragod reporting the lowest at 75. Police affirmed inspections will continue.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DRUNK DRIVING CASES KERALA, ERNAKULAM DRUNK DRIVING, 6199 DRUNK DRIVING CASES, മദ്യപിച്ച് വാഹനമോടിക്കൽ, KERALA TRAFFIC POLICE CASES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA