SignIn
Kerala Kaumudi Online
Tuesday, 13 October 2026 5.10 PM IST

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

yuleidy-ixcotoyac
ശവപ്പെട്ടിയിൽനിന്ന് എഴുന്നേറ്റിരിക്കുന്ന പെൺകുട്ടി

വാഷിംഗ്‌ടൺ: മരിച്ചെന്നുകരുതിയ 15കാരി സംസ്‌കാരച്ചടങ്ങിനിടെ ശവപ്പെട്ടിയിൽനിന്ന് എഴുന്നേറ്റിരുന്നു. മരണം സംഭവിച്ചതായി സ്ഥിരീകരിച്ച് എട്ട് മണിക്കൂറുകൾക്ക് ശേഷമാണ് പെൺകുട്ടി ഉണർന്നതെന്നാണ് റിപ്പോർട്ട്. സെൻട്രൽ അമേരിക്കയിലെ ഗ്വാട്ടിമാല സ്വദേശിനിയായ യൂലെയ്‌ഡ് ഇക്‌സ്‌കോടോയാക് ആണ് ശവസംസ്‌കാര ചടങ്ങിനിടെ അപ്രതീക്ഷിതമായി എഴുന്നേറ്റത്.

പിങ്ക് നിറത്തിലുള്ള വസ്‌ത്രങ്ങൾ ധരിച്ച് ശവപ്പെട്ടിയിൽ കിടന്നിരുന്ന പെൺകുട്ടി പെട്ടെന്ന് എഴുന്നേറ്റിരുന്ന് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതുകണ്ട് അത്ഭുതപ്പെട്ട ബന്ധുക്കളും നാട്ടുകാരും 'ഹല്ലേലൂയ' എന്ന് വിളിച്ചുപറയുന്നതും ദൃശ്യങ്ങളിൽ കാണാം.

ഒക്‌ടോബർ 10 ശനിയാഴ്‌ച രാവിലെ, സുഖമില്ലാതായതിനെതുടർന്ന് പെൺകുട്ടിയെ പിതാവ് എബ്രഹാം ഇലക്‌സ്‌കോടോയോക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴിമദ്ധ്യേ പെൺകുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ വാഹനം നിർത്തിയ പിതാവ് മകളുടെ ഹൃദയമിടിപ്പും ശ്വാസവും പരിശോധിച്ചു. യാതൊന്നും അനുഭവപ്പെടാതിരുന്നതോടെ മകൾ മരണപ്പെട്ടെന്ന് അയാൾ ഉറപ്പിച്ചു. എന്നാൽ, ഏതെങ്കിലുമൊരു ഡോക്‌ടറെ കാണിച്ച് മരണം ഉറപ്പിക്കുന്നതിന് മുൻപുതന്നെ പെൺകുട്ടിയെ തിരികെ വീട്ടിലെത്തിച്ചു. ശവപ്പെട്ടിയിൽ പെൺകുട്ടിയെ കിടത്തിയ ശേഷം അന്നുച്ചയ്‌ക്ക് രണ്ടരയ്‌ക്കുതന്നെ ശവസംസ്‌കാര ചടങ്ങുകൾ നടത്താനും തീരുമാനിച്ചു. അന്ത്യാഞ്ജലി അർപ്പിക്കുന്നതിനായി സുഹൃത്തുക്കളും ബന്ധുക്കളും വീട്ടിലേക്ക് എത്തുന്നതിനിടെയാണ് പെൺകുട്ടി എഴുന്നേറ്റിരുന്നത്.

അതേസമയം, മകൾ മരിച്ചിട്ടില്ലെന്നും ശവപ്പെട്ടിക്കുള്ളിൽ ചലനം അനുഭവപ്പെട്ടെന്നും താൻ ആവർത്തിച്ച് പറഞ്ഞിരുന്നതായി അമ്മ വെളിപ്പെടുത്തി. 'ഞാൻ അവളുടെ ശവപ്പെട്ടിക്കുമുകളിൽ കിടന്ന് കരയുകയായിരുന്നു. അപ്പോൾ ഞങ്ങൾ ശവപ്പെട്ടിയുടെ വാതിൽ തുറന്നു. അവൾ അനങ്ങുന്നതും ഉണരുന്നതും കണ്ടു. പെട്ടെന്നുതന്നെ ശവപ്പെട്ടി തുറന്ന് അവൾ എഴുന്നേറ്റിരിക്കുകയും ചെയ്‌തു'- പെൺകുട്ടിയുടെ അമ്മ പറയുന്നു. ജീവൻ തിരിച്ചുകിട്ടിയതിനെ ഒരു അത്ഭുതമെന്നാണ് പെൺകുട്ടി വിശേഷിപ്പിച്ചത്. തനിക്ക് വീണ്ടും ജീവിക്കാൻ അവസരം ലഭിച്ചതിന് ദൈവത്തോടും മാതാപിതാക്കളോടും അവൾ നന്ദി പറഞ്ഞു.


English Summary

A 15-year-old Guatemalan girl stunned her family by waking up in her coffin during her funeral, hours after being presumed dead.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GIRL WAKES UP IN COFFIN, 15 YEAR OLD GIRL WAKES UP IN FUNERAL, GIRL DECLARED DEAD WAKES UP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360