SignIn
Kerala Kaumudi Online
Monday, 18 May 2026 1.13 PM IST

ഒന്നിച്ചൊന്നായി: മുഖ്യമന്ത്രിയും 20 മന്ത്രിമാരും റെഡി,​ സത്യപ്രതിജ്ഞ ഇന്ന് 10ന്

self

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വിജയത്തിലെ വിസ്മയംപോലെ മന്ത്രിസഭാ രൂപീകരണത്തിലും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ

വേറിട്ട നായകനായി. ടീം യു.ഡി.എഫായി തിരഞ്ഞെടുപ്പിനെ നേരിട്ട മുന്നണി അധികാരം ഏൽക്കുന്നതും ടീം യു.ഡി.എഫായി വേണമെന്ന് വി.ഡി. സതീശന് നിർബന്ധമുണ്ടായിരുന്നു. ആറു പതിറ്റാണ്ടിന് ശേഷമാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള ഒരു സമ്പൂർണ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നത്.

അവകാശവാദങ്ങളുമായി ശക്തമായി നിലയുറപ്പിച്ച ഘടകകക്ഷികളെയും കോൺഗ്രസിലെ തന്നെ എം.എൽ.എമാരെയും ഒന്നര ദിവസത്തെ ചർച്ചകൾ കൊണ്ടു മെരുക്കാനായി. പേരുകൾ മാറിയും മറിഞ്ഞും ഇടംപിടിക്കുകയും മുറുമുറുപ്പുകൾ ഉയരുകയും ചെയ്‌തെങ്കിലും വൈകിട്ടോടെ അവസാന പട്ടികയായി. 20 മന്ത്രിമാരുടെ പട്ടിക വൈകിട്ട് അഞ്ച് മണിയോടെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക് കൈമാറി. ഇന്നുരാവിലെ 10ന് സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

മുഖ്യമന്ത്രി ഉൾപ്പെടെ14 പേർ പുതുമുഖങ്ങളാണ്. പട്ടികജാതി വിഭാഗത്തിൽ നിന്നു രണ്ട് പേരുണ്ട്. മുഖ്യമന്ത്രിക്ക് പുറമെ പതിനൊന്നു പേരാണ് കോൺഗ്രസിൽ നിന്നുള്ളത്. ഒമ്പത് അംഗങ്ങളുള്ള ഈഴവ സമുദായത്തിന് ലഭിച്ചത് മൂന്ന് മന്ത്രി സ്ഥാനങ്ങൾ മാത്രം. മുതിർന്ന നേതാവ് തിരുവഞ്ചൂർരാധാകൃഷ്ണനാണ് സ്പീക്കർ. ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കർ. രണ്ടാം കേരള നിയമസഭയിൽ എ.നഫീസത്ത് ബീവി ഡെപ്യൂട്ടി സ്പീക്കർ പദവി വഹിച്ച ശേഷം ആദ്യമായാണ് ഒരു വനിത ഈ പദവിയിൽ വരുന്നത്.

ചാണ്ടിഉമ്മൻ ആദ്യ പട്ടികയിൽ ഉൾപ്പെട്ടിരുന്നെങ്കിലും അവസാന നിമിഷം ഒഴിവായി. റോജി എം. ജോൺ ഇടംപിടിച്ചു. ഒ.ജെ. ജനീഷ് അവസാന നിമിഷമാണ് ഉൾപ്പെട്ടത്. മുൻ യു.ഡി.എഫ് മന്ത്രിസഭയിൽ മുഴുവൻ സമയ മന്ത്രിയായിരുന്ന അനൂപ് ജേക്കബിന് ഇക്കുറി രണ്ടര വർഷമേ ലഭിക്കൂ എന്നാണ് അറിയുന്നത്. ബാക്കി രണ്ടര വർഷം യു.ഡി.എഫ് സ്വതന്ത്രൻ മാണി സി. കാപ്പന് ലഭിക്കും. കെ.എ. തുളസിക്ക് ആദ്യ രണ്ടര വർഷവും തുടർന്ന് ഐ.സി. ബാലകൃഷ്ണനുമാവും ലഭിക്കുക. ഭൂരിപക്ഷമന്ത്രിമാരും കെ.സി പക്ഷക്കാരാണെങ്കിലും ചെന്നിത്തല ആവശ്യപ്രകാരമാണ് തുളസിയെയും ബാലകൃഷ്ണനെയും പരിഗണിച്ചത്. ഔദ്യോഗികമായി ഈ ധാരണ പ്രഖ്യാപിച്ചിട്ടില്ല. മുസ്ലീം ലീഗിൽ പാറയ്ക്കൽ അബ്ദുള്ളയെ ഒഴിവാക്കിയാണ് പി.കെ. ബഷീറിനെ ഉൾപ്പെടുത്തിയത്.

മന്ത്രിമാർ

#മുഖ്യമന്ത്രി വി.ഡി.സതീശൻ. രമേശ് ചെന്നിത്തല, കെ,മുരളീധരൻ, സണ്ണിജോസഫ്, പി.സി.വിഷ്ണുനാഥ്, എ.പി.അനിൽകുമാർ,ടി.സിദ്ദിഖ്, എം.ലിജു, റോജി.എം ജോൺ, ബിന്ദുകൃഷ്ണ, കെ.എ.തുളസി, ഒ.ജെ.ജനീഷ്

#പി.കെ.കുഞ്ഞാലിക്കുട്ടി, പി.കെ.ബഷീർ, എൻ.ഷംസുദ്ദീൻ,കെ.എം.ഷാജി, വി.ഇ.അബ്ദുൾഗഫൂർ എന്നിവരാണ് ലീഗ് മന്ത്രിമാർ.

# കേരള കോൺഗ്രസിന്റെ മോൻസ് ജോസഫ്. അപുജോൺ ജോസഫ് ചീഫ് വിപ്പ്. ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബ് മന്ത്രി

#ആർ.എസ്.പിയുടെ ഷിബുബേബിജോൺ. സി.എം.പിയുടെ സി.പി.ജോൺ.

സത്യപ്രതിജ്ഞയ്ക്ക്

പ്രമുഖരുടെ വൻനിര

കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, രാഹുൽഗാന്ധി, പ്രിയങ്കാഗാന്ധി എം.പി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത റെഡ്ഡി, ഹിമാചൽ മുഖ്യമന്ത്രി സുഖ് വന്ദർ സിംഗ് സുക്കു, പ്രതിപക്ഷ നേതാവ് പിണറായിവിജയൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിവർ പങ്കെടുക്കും.

മ​ന്ത്രി​മാ​രും​ ​ സാദ്ധ്യതാ വകുപ്പും

​ ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​(​മു​ഖ്യ​മ​ന്ത്രി​)​ ​-​ ​ധ​നം,​ ​തു​റ​മു​ഖം,​ ​നി​യ​മം,​ ​പൊ​തു​ഭ​ര​ണം
​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​-​ ​ആ​ഭ്യ​ന്ത​രം,​ ​വി​ജി​ല​ൻ​സ്
​ ​പി.​കെ​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​ ​-​ ​വ്യ​വ​സാ​യം,​ ​ഐ.​ടി,​ ​ഹ​ജ്ജ്,​ ​വ​ഖ​ഫ്
​ ​സി.​പി.​ ​ജോ​ൺ​ ​-​ ​ഗ​താ​ഗ​തം
​ ​മോ​ൻ​സ് ​ജോ​സ​ഫ് ​-​ ​ജ​ല​വി​ഭ​വം
​ ​കെ.​ ​മു​ര​ളീ​ധ​ര​ൻ​ ​-​ ​വൈ​ദ്യു​തി
​ ​സ​ണ്ണി​ ​ജോ​സ​ഫ് ​-​ ​റ​വ​ന്യു
​ ​ഷി​ബു​ ​ബേ​ബി​ ​ജോ​ൺ​ ​-​ ​തൊ​ഴിൽ
​ ​അ​നൂ​പ് ​ജേ​ക്ക​ബ് ​-​ ​ഭ​ക്ഷ്യം
​ ​എ.​പി.​ ​അ​നി​ൽ​കു​മാ​ർ​ ​-​ ​ആ​രോ​ഗ്യം
​ ​പി.​സി.​ ​വി​ഷ്ണു​നാ​ഥ് ​-​ ​ടൂ​റി​സം,​ ​സാം​സ്‌​കാ​രി​കം
​ ​എം.​ ​ലി​ജു​ ​-​ ​എ​ക്‌​സൈ​സ്
​ ​പി.​കെ.​ ​ബ​ഷീ​ർ​ ​-​ ​പൊ​തു​മ​രാ​മ​ത്ത്
​ ​എ​ൻ.​ ​ഷം​സു​ദ്ദീ​ൻ​ ​-​ ​വി​ദ്യാ​ഭ്യാ​സം
​ ​കെ.​എം.​ ​ഷാ​ജി​ ​-​ ​ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണം
​ ​ടി.​ ​സി​ദ്ദി​ഖ് ​-​ ​വ​നം
​ ​ബി​ന്ദു​ ​കൃ​ഷ്ണ​ ​-​ ​വ​നി​ത,​ ​ശി​ശു​ക്ഷേ​മ​ ​വ​കു​പ്പ്
​ ​ഒ.​ജെ.​ ​ജ​നീ​ഷ് ​-​ ​യു​വ​ജ​ന​ക്ഷേ​മം
​ ​റോ​ജി​ ​എം.​ ​ജോ​ൺ​ ​-​ ​(​വ​കു​പ്പ് ​തീ​രു​മാ​ന​മാ​യി​ല്ല)
​ ​കെ.​എ.​ ​തു​ള​സി​ ​-​ ​എ​സ്.​സി,​ ​എ​സ്.​ടി​ ​വ​കു​പ്പ്
​ ​വി.​ഇ.​ ​അ​ബ്ദു​ൽ​ ​ഗ​ഫൂ​ർ​ ​-​ ​ഫി​ഷ​റീ​സ്‌

മു​സ്ലീം​ ​ലീ​ഗി​ലും
ടേം​ ​വ്യ​വ​സ്ഥ

തി​രു​വ​ന​ന്ത​പു​രം​:​ ​മു​സ്ലിം​ ​ലീ​ഗി​ലും​ ​മ​ന്ത്രി​സ്ഥാ​ന​ത്തി​ൽ​ ​ടേം​ ​വ്യ​വ​സ്ഥ.​ ​ര​ണ്ട​ര​ ​വ​ർ​ഷ​ത്തി​ന് ​ശേ​ഷം​ ​പാ​റ​യ്ക്ക​ൽ​ ​അ​ബ്ദു​ള്ള​ ​മ​ന്ത്രി​യാ​കു​മെ​ന്ന് ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​സാ​ദി​ഖ​ലി​ ​ശി​ഹാ​ബ് ​ത​ങ്ങ​ൾ​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​മാ​റേ​ണ്ട​ ​മ​ന്ത്രി​യാ​രെ​ന്ന് ​പി​ന്നീ​ട് ​തീ​രു​മാ​നി​ക്കും.
തി​രു​വ​ന​ന്ത​പു​രം​ ​ന​ന്ദാ​വ​ന​ത്തു​ള്ള​ ​പാ​ണ​ക്കാ​ട് ​ഹാ​ളി​ൽ​ ​ചേ​ർ​ന്ന​ ​നേ​തൃ​യോ​ഗ​മാ​ണ് ​പ​ട്ടി​ക​യ്ക്ക് ​അ​ന്തി​മ​ ​രൂ​പം​ ​ന​ൽ​കി​യ​ത്.​ ​പാ​റ​യ്ക്ക​ൽ​ ​അ​ബ്ദു​ള്ള​യെ​ ​മ​ന്ത്രി​യാ​ക്കാ​നാ​യി​രു​ന്നു​ ​ശ​നി​യാ​ഴ്ച​ ​ധാ​ര​ണ.​ ​പാ​ർ​ട്ടി​യി​ലും​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ലും​ ​ക​ടു​ത്ത​ ​പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​തോ​ടെ​യാ​ണ് ​മാ​റ്റം.​ ​'​ഇ​നി​യൊ​രു​ ​അ​വ​സ​രം​ ​കി​ട്ടാ​ൻ​ ​സാ​ദ്ധ്യ​ത​യി​ല്ലാ​ത്ത​ ​പി.​കെ.​ബി​യോ​ട് ​നീ​തി​ ​കാ​ണി​ക്ക​ണം​',​ ​'​സീ​തി​ ​ഹാ​ജി​യോ​ട് ​ചെ​യ്ത​ ​അ​നീ​തി​ ​ബ​ഷീ​റി​നോ​ട് ​കാ​ണി​ക്ക​രു​ത്',​ ​എ​ന്നാ​ണ് ​സാ​മൂ​ഹ്യ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​ഉ​യ​ർ​ന്ന​ ​ആ​വ​ശ്യം.​ ​വി.​ഇ.​ഗ​ഫൂ​റി​നാ​യി​ ​പാ​ണ​ക്കാ​ട് ​കു​ടും​ബം​ ​ക​ടു​ത്ത​ ​നി​ല​പാ​ടെ​ടു​ത്ത​തോ​ടെ​യാ​ണ് ​ബ​ഷീ​റി​നെ​ ​ഒ​ഴി​വാ​ക്കി​യ​ത്.​ ​പി.​കെ.​ബ​ഷീ​ർ​ ​ത​ന്നെ​ ​പാ​ണ​ക്കാ​ട് ​ഹാ​ളി​ലെ​ത്തി​ ​മു​സ്ലിം​ ​ലീ​ഗ് ​അ​ദ്ധ്യ​ക്ഷ​ൻ​ ​സാ​ദി​ഖ​ലി​ ​ത​ങ്ങ​ളെ​ ​ക​ണ്ട് ​പ്ര​തി​ഷേ​ധ​മ​റി​യി​ച്ചു.​ ​ഇ​തോ​ടെ,​ ​പാ​റ​യ്ക്ക​ൽ​ ​അ​ബ്ദു​ള്ള​യ്ക്ക് ​പ​ക​രം​ ​പി.​കെ.​ബ​ഷീ​റി​നെ​ ​മ​ന്ത്രി​യാ​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ചു.
വി.​ഇ.​അ​ബ്ദു​ൾ​ ​ഗ​ഫൂ​റി​ന്റെ​ ​മ​ന്ത്രി​ ​സ്ഥാ​നം​ ​ടേം​ ​വ്യ​വ​സ്ഥ​യി​ലാ​ണെ​ന്നാ​ണ് ​സൂ​ച​ന.​ ​ര​ണ്ട​ര​ ​വ​ർ​ഷം​ ​ക​ഴി​ഞ്ഞ് ​പാ​റ​യ്ക്ക​ൽ​ ​അ​ബ്ദു​ള്ള​ ​മ​ന്ത്രി​യാ​കും.​ ​മു​സ്ലിം​ ​ലീ​ഗി​ൽ​ ​ടേം​ ​വ്യ​വ​സ്ഥ​ ​പ​തി​വി​ല്ല.​ ​എ​ന്നാ​ൽ​ ​പാ​റ​യ്ക്ക​ൽ​ ​അ​ബ്ദു​ള്ള​യെ​യും​ ​അ​ണി​ക​ളെ​യും​ ​തൃ​പ്തി​പ്പെ​ടു​ത്തു​ക​യാ​ണ് ​ല​ക്ഷ്യം.​ ​പാ​റ​യ്ക്ക​ൽ​ ​അ​ബ്ദു​ള്ള​ ​സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കാ​യി​ ​കു​ടും​ബ​ ​സ​മേ​ത​മാ​ണ് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​എ​ത്തി​യ​ത്.​ 2011​ ​ലെ​ ​വ​കു​പ്പു​ക​ൾ​ ​ത​ന്നെ​ ​ലീ​ഗി​ന് ​കി​ട്ടി​യേ​ക്കും.​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സം​ ​കോ​ൺ​ഗ്ര​സ് ​ഏ​റ്റെ​ടു​ത്തേ​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: TEAM UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA