
ശിവഗിരി: സാഹിത്യകാരനും പ്രഭാഷകനുമായ എ.വി. അശോകന്റെ 'ഗുരുദേവ ദർശനം അവലോകനങ്ങൾ 'എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. ശയ്യാവലംബിയായ അശോകന്റെ വൈക്കത്തിനടുത്ത് തലയോലപ്പറമ്പിലെ ഉമ്പപ്പറമ്പിലുള്ള വസതിയിലെത്തിയാണ് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയും, ശിവഗിരി മാസിക ചീഫ് എഡിറ്റർ സ്വാമി അവ്യയാനന്ദയും ചേർന്ന് ഗ്രന്ഥം പ്രകാശനം ചെയ്തത്.
ശിവഗിരി മാസികയിലും മറ്റ് പ്രസിദ്ധീകരണങ്ങളിലും എ.വി അശോകൻ എഴുതിയ ഗുരുദേവ ചിന്തകളെ ആസ്പദമാക്കിയയുള്ള ലേഖനങ്ങളുടെ സമാഹാരമാണ് ഗ്രന്ഥം.ലേഖനങ്ങൾ സമാഹരിച്ച് പ്രസാധനത്തിന് തയ്യാറാക്കിയത് സ്വാമി അവ്യയാനന്ദയാണ്. സ്വാമി
സച്ചിദാനന്ദയുടെ കൈയിൽ നിന്ന് എസ്.എൻ.ഡി.പി.യോഗം ശാഖാ പ്രസിഡന്റ് ബാബു കരുമടം ഗ്രന്ഥം സ്വീകരിച്ചു. സെക്രട്ടറി ബിജു പുത്തൻതറ,വൈസ് പ്രസിഡന്റ് അനിൽകുമാർ,.യൂത്ത് മൂവ്‌മെന്റ് ഭാരവാഹികൾ,വനിതാസംഘം പ്രവർത്തകർ, എ.വി.അശോകന്റെ ഭാര്യ ശോഭ ,കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.ശിവഗിരി മഠം പബ്ലിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
ഫോട്ടോ:
തലയോലപ്പറമ്പിലെ ഉമ്പപ്പറമ്പിലുള്ള അശോകന്റെ വസതിയിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയും ശിവഗിരി മാസിക ചീഫ് എഡിറ്റർ സ്വാമി അവ്യയാനന്ദയും ചേർന്ന് ഗ്രന്ഥം പ്രകാശനം ചെയ്യുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |