SignIn
Kerala Kaumudi Online
Friday, 15 May 2026 10.48 PM IST

വളപ്പ് നിറഞ്ഞ് പ്രവർത്തകർ: 'ദേവകി'യിൽ നിന്ന് ഇറങ്ങാതെ സതീശൻ

vd-satheesan

ആലുവ: മുഖ്യമന്ത്രി പദവിയെച്ചൊല്ലി ഒരു പകലും സന്ധ്യയും നീണ്ട പിരിമുറുക്കത്തിലും ആകാംക്ഷയിലുമായിരുന്നു വി.ഡി സതീശന്റെ 'ദേവകി" വീട്. ഡൽഹിയിൽ നിന്ന് ശുഭവാർത്ത പ്രതീക്ഷിച്ച് കാത്തുനിന്ന നേതാക്കളും പ്രവർത്തകരും തീരുമാനം ഇന്നത്തേക്ക് മാറ്റിയതറിഞ്ഞ് രാത്രി ഒമ്പതോടെയാണ് ഇവിടെ നിന്നു പിരിഞ്ഞത്. സതീശൻ പുറത്തിറങ്ങുകയോ പ്രവർത്തകരെയോ മാദ്ധ്യമങ്ങളെയോ കാണുകയോ

ചെയ്തില്ല.

ഡൽഹിയിലെ ചർച്ചകൾ മുറുകുന്നതിനിടെ രണ്ടു ദിവസമായി സ്ഥലത്തില്ലാതിരുന്ന സതീശൻ ബുധനാഴ്ച പുലർച്ചെയാണ് ദേശീയപാതയിൽ ദേശം കവലയ്‌ക്ക് സമീപത്തെ വീട്ടിലെത്തിയത്. രാവിലെ നിയുക്ത എം.എൽ.എമാരായ മുഹമ്മദ് ഷിയാസ്, വി.ഇ. അബ്ദുൾ ഗഫൂർ, കെ.പി. നൗഷാദലി എന്നിവർ വീട്ടിലെത്തി മടങ്ങി. വൈകിട്ട് കൊച്ചി മേയർ വി.കെ. മിനിമോൾ സതീശനെ സന്ദർശിച്ചു.

ഉച്ച കഴിഞ്ഞ് കൂടുതൽ നേതാക്കളും വനിതകൾ ഉൾപ്പെടെ പ്രവർത്തകരും എത്തിയതോടെ വീടിന്റെ പരിസരം ജനനിബിഡമായി. സമീപ ജില്ലകളിൽ നിന്നും ജനപ്രവാഹമായി. വൈകിട്ട് നാലോടെ സതീശന് അനുകൂലമായി മുദ്രാവാക്യം വിളികളും കോൺഗ്രസ് പതാക വീശലുമായി ഉത്സവപ്രതീതിയായി. വി.ഡി. സതീശൻ തന്നെ മുഖ്യമന്ത്രിയാകണം, മറ്റാരെയും അംഗീകരിക്കില്ലെന്നായിരുന്നു പ്രവർത്തകരുടെ പ്രതികരണം.തീരുമാനം വൈകുന്നതിലെ പ്രതിഷേധവും അറിയിച്ചാണ് പ്രവർത്തകർ പിരിഞ്ഞത്.

 ബെ​ന്നി​ ​ബ​ഹ​നാ​നെ ത​ട​ഞ്ഞ് ​പ്ര​വ​ർ​ത്ത​കർ

മു​ഖ്യ​മ​ന്ത്രി​ ​തീ​രു​മാ​നം​ ​വൈ​കു​ന്ന​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ചും​ ​വി.​ഡി.​ ​സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ടും​ ​ബെ​ന്നി​ ​ബ​ഹ​നാ​ൻ​ ​എം.​പി​യെ​ ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ർ​ ​ത​ട​ഞ്ഞു​വ​ച്ച് ​പ്ര​തി​ഷേ​ധി​ച്ചു.​ ​ചൊ​വ്വാ​ഴ്ച​ ​രാ​ത്രി​ ​പെ​രു​മ്പാ​വൂ​ർ​ ​മു​ടി​ക്ക​ലി​ലാ​യി​രു​ന്നു​ ​സം​ഭ​വം.
യാ​ത്ര​യ്‌​ക്കി​ടെ​ ​വ​ഴി​യി​ൽ​ ​ഇ​റ​ങ്ങി​യ​പ്പോ​ൾ​ ​ഏ​താ​നും​ ​പ്ര​വ​ർ​ത്ത​ക​ർ​ ​എം.​പി​യെ​ ​ത​ട​യു​ക​യാ​യി​രു​ന്നു.​ ​മു​ഖ്യ​മ​ന്ത്രി​ ​തീ​രു​മാ​നം​ ​വൈ​കാ​ൻ​ ​കാ​ര​ണ​മെ​ന്താ​ണെ​ന്ന് ​ചോ​ദി​ച്ചു.​ ​വി.​ഡി​ ​സ​തീ​ശ​നെ​ ​മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്നും,​ ​ഇ​ക്കാ​ര്യം​ ​നേ​തൃ​ത്വ​ത്തെ​ ​അ​റി​യി​ക്ക​ണ​മെ​ന്നും​ ​അ​വ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​പ്ര​വ​ർ​ത്ത​രു​ടെ​ ​ആ​വ​ശ്യം​ ​കേ​ട്ട​ ​എം.​പി​ ​സ​മാ​ധാ​നി​പ്പി​ച്ചാ​ണ് ​മ​ട​ങ്ങി​യ​ത്. ത​ന്നെ​ ​ത​ട​ഞ്ഞു​വ​ച്ചി​ല്ലെ​ന്നും​ ​പ്ര​വ​ർ​ത്ത​ക​ർ​ ​വി​കാ​രം​ ​അ​റി​യി​ക്കു​ക​ ​മാ​ത്ര​മാ​ണു​ണ്ടാ​യ​തെ​ന്നും​ ​ബെ​ന്നി​ ​ബ​ഹ​നാ​ൻ​ ​പ​റ​ഞ്ഞു.

 തീ​രു​മാ​നം വ​ന്നാ​ലു​ട​ൻ​ ​തു​ടർ ന​ട​പ​ടി​ക്ക് ​ലീ​ഗ്

​കേ​ര​ള​ത്തി​ലെ​ ​മു​ഖ്യ​മ​ന്ത്രി​ ​ആ​രാ​കു​മെ​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​കോ​ൺ​ഗ്ര​സ് ​ഹൈ​ക്ക​മാ​ൻ​ഡി​ന്റെ​ ​തീ​രു​മാ​നം​ ​വ​രു​ന്ന​ ​മു​റ​യ്ക്ക് ​മ​ന്ത്രി​സ​ഭാ​ ​രൂ​പീ​ക​രണച​ർ​ച്ച​കൾ ആ​രം​ഭി​ക്കാ​ൻ​ ​മു​സ്ലിം​ ​ലീ​ഗ്.​ ​പാ​ണ​ക്കാ​ട് ​ന​ട​ന്ന​ ​ലീ​ഗ് ​അ​ടി​യ​ന്ത​ര​ ​നേ​തൃ​യോ​ഗ​ത്തി​ലാ​ണ് ​തീ​രു​മാ​നം.
ലീ​ഗ് ​മ​ന്ത്രി​മാ​ർ​ ​ആ​രെ​ന്ന​ത് ​സം​ബ​ന്ധി​ച്ച​ ​തീ​രു​മാ​ന​മെ​ടു​ക്കാ​ൻ​ ​മു​സ്ലിം​ ​ലീ​ഗ് ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​പാ​ണ​ക്കാ​ട് ​സാ​ദി​ഖ​ലി​ ​ശി​ഹാ​ബ് ​ത​ങ്ങ​ളെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി. മു​ഖ്യ​മ​ന്ത്രി​യെ​ ​നി​ശ്ച​യി​ക്കാ​ൻ​ ​വൈ​കു​ന്ന​ത് ​ഭ​ര​ണ​ ​സ്തം​ഭ​ന​ത്തി​ന് ​കാ​ര​ണ​മാ​കി​ല്ലെ​ന്ന് ​മു​സ്ലിം​ ​ലീ​ഗ് ​ദേ​ശീ​യ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​ ​മാ​ദ്ധ്യ​മ​ങ്ങ​ളു​ടെ​ ​ചോ​ദ്യ​ത്തി​ന് ​മ​റു​പ​ടി​ ​ന​ൽ​കി.​ ​ഇ​നി​ ​ഭ​രി​ക്കാ​ൻ​ ​പോ​വു​ന്ന​ത് ​യു.​ഡി.​എ​ഫാ​ണെ​ന്ന് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക​റി​യാം.​ ​അ​വ​ർ​ ​വേ​റെ​ ​എ​വി​ടെ​യും​ ​പോ​യി​ ​ഉ​ത്ത​ര​വു​ക​ൾ​ ​വാ​ങ്ങി​ല്ല.​ ​ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​ ​കാ​ര്യ​മാ​യ​തി​നാ​ൽ​ ​ഹൈ​ക്ക​മാ​ൻ​ഡ് ​കൃ​ത്യ​മാ​യ​ ​സ​മ​യ​മെ​ടു​ത്ത് ​തീ​രു​മാ​നി​ക്കും.​ ​മു​ഖ്യ​മ​ന്ത്രി​ ​സ്ഥാ​നം​ ​സം​ബ​ന്ധി​ച്ച് ​കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വം​ ​ഡ​ൽ​ഹി​യി​ൽ​ ​നി​ന്ന് ​ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ല.​ ​ഹൈ​ക്ക​മാ​ൻ​ഡ് ​തീ​രു​മാ​നം​ ​വ​ന്ന​ ​ശേ​ഷം​ ​ലീ​ഗി​ന്റെ​ ​നി​ല​പാ​ട് ​പാ​ണ​ക്കാ​ട് ​സാ​ദി​ഖ​ലി​ ​ത​ങ്ങ​ൾ​ ​മാ​ദ്ധ്യ​മ​ങ്ങ​ളെ​ ​അ​റി​യി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DEVAKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA