SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

23,000 ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാനായില്ലെന്ന് സർവീസ് സംഘടനകൾ

vote

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന 23,000 ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാനായില്ലെന്ന് സർവീസ് സംഘടനകളുടെ പരാതി. ഇവർക്ക് വോട്ട് ചെയ്യാൻ ഒരാഴ്ച സമയം അനുവദിക്കണം. കമ്മിഷന്റെ വീഴ്ചകൾ ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമമെന്നും പോസ്റ്റൽ ബാലറ്റ് നിജസ്ഥിതി പുറത്തു വിടാൻ അധികാരികൾ തയ്യാറാകാത്തത് ദൗർഭാഗ്യകരമെന്നും സംഘടനകൾ ആരോപിച്ചു.

എല്ലാവർക്കുംപോസ്റ്റൽ ബാലറ്റ് നൽകുമെന്നും വോട്ട് ചെയ്യാൻ അവസരമുണ്ടാക്കുമെന്നുമായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞിരുന്നത്. എന്നാൽ, തപാൽ വോട്ടിന് അപേക്ഷിച്ചവർക്ക് പോലും ബാലറ്റ് ലഭിച്ചിരുന്നില്ല. പോസ്റ്റൽ വോട്ടുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

സി.പി.എമ്മും വിഷയത്തെ ഗൗരവമായാണ് കാണുന്നത്. ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാനുള്ള അവസരം നിഷേധിച്ചത് അംഗീകരിക്കാനാകില്ലെന്നാണ് എം.വി.ജയരാജൻ പറഞ്ഞത്. ഏകദേശം 35,000ത്തോളം ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ അവസരം ലഭിച്ചില്ലെന്നും ഇവർക്ക് വോട്ട് ചെയ്യാൻ വരും ദിവസങ്ങളിൽ സംവിധാനം ഒരുക്കണമെന്നുമാണ് സി.പി.എം നിലപാട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VOTE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA