SignIn
Kerala Kaumudi Online
Monday, 17 August 2026 1.31 PM IST

ദർശനത്തിനായി ശബരിമല നട തുറന്നു; ഉൾക്കഴകത്തെയും പമ്പ മേൽശാന്തിമാരെയും തിരഞ്ഞെടുത്തു

sabarimala

സന്നിധാനം: ചിങ്ങമാസ പുലരിയിൽ ദർശനത്തിനായി ശബരിമല നട തുറന്നു. പുലർച്ചെ അഞ്ചുമണി മുതൽ ശബരിമല സന്നിധാനത്ത് വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ഉഷപൂജയ്ക്ക് ശേഷം ശബരിമല ഉൾക്കഴകത്തെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉള്ളൂർ ഗ്രൂപ്പ് കാവല്ലൂർക്കോണം ദേവസ്വം ശാന്തി ബി. ഗണേഷ് പ്രസാദ് 2026-27 കാലയളവിലെ ശബരിമല ദേവസ്വം ഉൾക്കഴകമായി തിരഞ്ഞെടുക്കപ്പെട്ടു.

ദേവസ്വം കമ്മീഷണർ ബി. സുനിൽകുമാർ, ശബരിമല സ്പെഷ്യൽ കമ്മീഷണർ ജെ. ജയകൃഷ്ണൻ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ പി.എസ് ശാന്തകുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. രാവിലെ 10 മണിക്ക് ശേഷമാണ് പമ്പ മഹാഗണപതി ക്ഷേത്രത്തിൽ പമ്പ ദേവസ്വം മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടന്നത്. കരുനാഗപ്പള്ളി ഗ്രൂപ്പിലെ പടനായകുളങ്ങര ദേവസ്വം ശാന്തി എസ്.ഗിരീഷ് കുമാർ, കരുനാഗപ്പള്ളി ഗ്രൂപ്പിലെ അമ്പലത്തുഭാഗം ദേവസ്വം ശാന്തി എം.എസ്. ശ്രീകുമാരൻ നമ്പൂതിരി എന്നിവർ 2026- 27 കാലയളവിലെ പമ്പ മേൽശാന്തിമാരായി തെരഞ്ഞെടുക്കപ്പെട്ടു.

English Summary

Sabarimala temple opened for Chingam month darshan, attracting many devotees. B. Ganesh Prasad was selected as Sabarimala Ulkkazhakam (inner priest) for the 2026-27 period through a draw. Concurrently, S. Gireesh Kumar and M.S. Sreekumaran Namboothiri were chosen as Pamba Maha Ganapathi temple Melshanthi (chief priests) for the same term.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA AYYAPPA, SABARIMALA NEW YEAR, MELSHANTHI SELECTION, PAMBA MELSHANTHI, SABARIMALA DEVOTEES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA