SignIn
Kerala Kaumudi Online
Tuesday, 18 August 2026 9.44 PM IST

അമ്പലപ്പുഴയിൽ റെയിൽപാളത്തിലേക്ക് ഇഴഞ്ഞുകയറിയ കുഞ്ഞിനെ ട്രെയിൻ ഇടിച്ചു; ഒന്നരവയസുകാരന് ദാരുണാന്ത്യം

READ ENGLISH VERSION
trinav
ട്രെയിൻ തട്ടി മരിച്ച ത്രിണവ്

ആലപ്പുഴ: വീടിന് അടുത്തുള്ള റെയിൽവേ പാളത്തിലേക്ക് മുട്ടിൽ ഇഴഞ്ഞുകയറിയ ഒന്നരവയസുകാരൻ ട്രെയിൻ തട്ടി മരിച്ചു. അമ്പലപ്പുഴയിലാണ് സംഭവം. കാക്കാഴം പുതുവൽ വിനീതിന്റെ മകൻ ത്രിണവ് ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറുമണിയോടെ കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന മെമു ട്രെയിനാണ് കുഞ്ഞിനെ ഇടിച്ചത്. കുട്ടി എങ്ങനെയാണ് റെയിൽ പാളത്തിലേക്ക് ഇഴഞ്ഞ് എത്തിയതെന്നുള്ള കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അപകടത്തെ തുടർന്ന് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

English Summary

A one-and-a-half-year-old boy, Trinav, died after being hit by a MEMU train near his home in Kakkazham, Ambalapuzha, Alappuzha. The incident occurred around 6 PM when the child crawled onto the railway track as the train was heading towards Kollam. His body was shifted to the medical college hospital mortuary.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT, LATESTNEWS, MEMU, AMBALAPUZHA, TRAIN ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA