SignIn
Kerala Kaumudi Online
Thursday, 22 October 2026 5.44 PM IST

പ്ളസ് വൺ ഒന്നാം അലോട്ട്മെന്റ് : സ്ഥിരപ്രവേശനം നേടിയത് 1,21,743 പേർ

p

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ഒന്നാം അലോട്ട്‌മെന്റ് പ്രവേശന നടപടികൾ പൂർത്തിയായപ്പോൾ പൊതുവിഭാഗത്തിൽ 1,21,743 വിദ്യാർത്ഥികൾ സ്ഥിരപ്രവേശനം നേടി. താത്കാലിക പ്രവേശനം നേടിയത് 99,526 പേർ.

27,077 പേർ പ്രവേശനം നേടിയില്ല. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തതിനാൽ ഇവരെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. വിവിധ കാരണങ്ങളാൽ 1,152 പേരുടെ അപേക്ഷ തള്ളി. ഇവർക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിൽ പുതിയ അപേക്ഷ സമർപ്പിക്കാം.

3,18,574 മെരിറ്റ് സീറ്റുകളിലേക്കായിരുന്നു ആദ്യ അലോട്ട്‌മെന്റ്. 2,49,540 പേർക്ക് അലോട്ട്‌മെന്റ് ലഭിച്ചു.
പൊതുവിഭാഗത്തിന് പുറമേ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ (എം.ആർ.എസ്) 914 പേർ സ്ഥിരപ്രവേശനവും 108 പേർ താത്കാലിക പ്രവേശനവും നേടി. സ്‌പോർട്സ് ക്വാട്ട ആദ്യഘട്ട അലോട്ട്‌മെന്റിൽ 2,649 പേർ സ്ഥിരപ്രവേശനവും 2021 പേർ താത്കാലിക പ്രവേശനവും നേടി.

ആകെ 4,63,686 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 45,851 പേർ മറ്റു ജില്ലകളിൽക്കൂടി അപേക്ഷ സമർപ്പിച്ചവരാണ്.

രണ്ടാം അലോട്ട്‌മെന്റിനായി 1,63,801 അപേക്ഷകളാണ് ശേഷിക്കുന്നത്. ആകെ 2,17,709 സീറ്റുകൾ ബാക്കിയുണ്ട്.

സീറ്റുകളുടെ എണ്ണം ഇനി പറയുന്നപ്രകാരമാണ് ;

മെരിറ്റ് - 1,00,110, മാനേജ്‌മെന്റ് - 38,951, കമ്മ്യൂണിറ്റി - 25322, അൺഎയ്ഡഡ് -53326 .
മലപ്പുറംജില്ലയിൽ പൊതുവിഭാഗത്തിൽ 18,368 പേർ സ്ഥിരപ്രവേശനം നേടിയിട്ടുണ്ട്. 18,318 പേരുടേത് താത്കാലിക പ്രവേശനമാണ്. അടുത്ത അലോട്ട്‌മെന്റിനായി മെരിറ്റ് ക്വാട്ടയിൽ 20,719 ഒഴിവുകളുണ്ട്. ശേഷിക്കുന്ന ആകെ സീറ്റുകൾ 41,269. രണ്ടാമത്തെ അലോട്ട്‌മെന്റ് 10ന് പ്രസിദ്ധീകരിക്കും. 16നാണ് മൂന്നാമത്തെ അലോട്ട്‌മെന്റ്. 18ന് ക്ലാസുകൾ ആരംഭിക്കും.

വി.എച്ച്.എസ്.ഇ: 9099 സ്ഥിരപ്രവേശനം
ഹയർ സെക്കൻഡറി വൊക്കേഷണൽ വിഭാഗം പ്ലസ് വൺ എൻ.എസ്‌.ക്യു.എഫ് അധിഷ്ഠിത കോഴ്സുകളിലേക്കുള്ള ഒന്നാംവർഷ പ്രവേശനത്തിന് 9,099 പേർ സ്ഥിരപ്രവേശനം നേടി. താത്കാലിക പ്രവേശനം നേടിയത് 4827 പേർ . 30,660 മെരിറ്റ് സീറ്റുകളിലേക്കായി 25,135 കുട്ടികൾക്ക് അലോട്ട്‌മെന്റ് നൽകി. 389 വി.എച്ച്.എസ്.ഇ സ്‌കൂളുകളിലായി 1,100 ബാച്ചുകൾ നിലവിലുണ്ട്. 43 എൻ.എസ്‌.ക്യു.എഫ് അധിഷ്ഠിത കോഴ്സുകളിലാണ് ഈ വർഷം പ്രവേശനം നടക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: +1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA