SignIn
Kerala Kaumudi Online
Thursday, 22 October 2026 12.17 PM IST

കൊല്ലം- ചെങ്കോട്ട പാതയിൽ ഇന്ന് മുതൽ വിസ്റ്റഡാം കോച്ച്; പ്രകൃതി ഭംഗി ആസ്വദിച്ച് യാത്ര ചെയ്യാം

vistadome-coach
വിസ്റ്റാഡോം കോച്ച്

കൊല്ലം: കൊല്ലം​ ചെങ്കോട്ട റെയിൽപാതയിലൂടെ കേരളത്തിന് ആദ്യമായി അനുവദിച്ച വിസ്റ്റാഡോം കോച്ചിന്റെ സർവ്വീസ് ഇന്നാരംഭിക്കും. വിസ്റ്റാഡോം കോച്ച് ഘടിപ്പിച്ച മധുര ​ ഗുരുവായൂർ എക്‌സ്‌പ്രസ് (ട്രെയിൻ നം. 16327) ഇന്ന് രാവിലെ 11.35 ന് മധുര ജംഗ്ഷനിൽ നിന്ന് പുറപ്പെടും.

കേരള അതിർത്തിയായ ചെങ്കോട്ടയിൽ ട്രെയിൻ 2.30ന് എത്തിച്ചേരും. 2.45 ന് ചെങ്കോട്ടയിൽ നിന്നാരംഭിക്കുന്ന യാത്ര 3.09 ന് ഭഗവതിപുരം, 3.29 ന് ആര്യങ്കാവ്, 3.41 ന് ന്യു ആര്യങ്കാവ്, 3.49 ന് ഇടപ്പാളയം, 3.57 ന് കഴുതുരുട്ടി, 4.09 ന് തെന്മല, 4.20 ന് ഒറ്റയ്ക്കൽ, 4.35 ന് ഇടമൺ, 5.55 ന് പുനലൂർ, 6.10 ന് ആവണീശ്വരം, 6.17 ന് കുറി, 6.27 ന് കൊട്ടാരക്കര, 6.34 ന് എഴുകോൺ, 6.40 ന് കുണ്ടറ ഈസ്റ്റ്, 6.49 കുണ്ടറ, 6.57 ന് ചന്ദനത്തോപ്പ്, 7.05 ന് കിളികൊല്ലൂർ, 7.35 ന് കൊല്ലം എന്നിവിടങ്ങളിൽ എത്തിച്ചേരും. ചെങ്കോട്ട, പുനലൂർ എന്നീ സ്റ്റേഷനുകളിൽ 5 മിനിറ്റും, കൊല്ലത്ത് 10 മിനിറ്റും മറ്റ് സ്റ്റേഷനുകളിൽ ഒരു മിനുട്ടുമാണ് ട്രെയിൻ നിറുത്തുന്നത്.

പ്രകൃതിഭംഗി ഏറെയുള്ള കൊല്ലം-ചെങ്കോട്ട പാതയിൽ വിസ്റ്റാഡോം കോച്ച് അനുവദിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. വിദേശികൾ ഉൾപ്പടെ സഞ്ചാരികളെ എത്തിക്കാൻ കറങ്ങുന്ന സീറ്റുകളും പുറത്തെ ദൃശ്യങ്ങൾ കാണാൻ കഴിയുന്ന പ്രത്യേക സംവിധാനം ഒരുക്കിയിട്ടുള്ള കോച്ചുകളാണ് വിസ്റ്റാഡോം കോച്ച്.

കൊല്ലം-ചെങ്കോട്ട പാതയ്ക്ക് സമീപപ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വളർച്ചയ്ക്ക് വളരെയേറെ പ്രയോജനപ്പെടുന്നതാണ് വിസ്റ്റാഡോം കോച്ച്. ദക്ഷിണ ഇന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളായ മധുരയെയും ഗുരുവായൂരിനെയും ബന്ധിപ്പിക്കുന്ന ട്രെയിനിലെ വിസ്റ്റാഡോം കോച്ചുകൾ വളരെയേറെ ഗുണകരമാണ്.

സഞ്ചാരികൾക്ക് പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ കഴിയുന്നവിധം പരമാവധി സ്റ്റേഷനുകളിൽ നിറുത്തിയാണ് ചെങ്കോട്ട- കൊല്ലം പാതയിലൂടെ ട്രെയി​ൻ സർവ്വീസ് നടത്തുന്നത്. പ്രദേശവാസികൾക്ക് ട്രെയി​നി​ന്റെയും വിസ്റ്റാഡോം കോച്ചിന്റെയും പ്രയോജനം ലഭിക്കുമെന്നതാണ് പ്രധാനം. പശ്ചിമഘട്ടത്തിലെ അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങൾ ആസ്വദിച്ചുളള വിസ്റ്റാഡോം കോച്ച് യാത്ര പുതിയ അനുഭവം പകരുന്നതാണ്. പ്രകൃതിരമണീയമായ കൊല്ലം ​ ചെങ്കോട്ട പാതയുടെ അനന്തമായ വിനോദ സഞ്ചാര സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനും വിനോദസഞ്ചാരികളെ ഈ മേഖലയിലേക്ക് ആകർഷിക്കാനും വിസ്റ്റാഡോം കോച്ച് സഹായകരമാകും

എൻ.കെ. പ്രേമചന്ദ്രൻ എം.പി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOLLAM SENGOTTAI TRAIN, VISTADOME COACH KERALA, KOLLAM SENGOTTAI RAILWAY ROUTE, VISTADOME TRAIN SERVICE, KERALA RAILWAY NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA