SignIn
Kerala Kaumudi Online
Sunday, 25 October 2026 2.18 AM IST

മധുവിനും ശ്രീകുമാരൻ തമ്പിക്കും കേരള യൂണി. ഓണററി ബിരുദം

a

തിരുവനന്തപുരം: ബഹിരാകാശ ശാസ്ത്രം, സിനിമ, സാഹിത്യം, കായികരംഗം എന്നീ മേഖലകളിൽ രാജ്യത്തിന് അഭിമാനകരമായ സംഭാവനകൾ നൽകിയ നാല് പ്രമുഖർക്ക് കേരള സർവകലാശാല ഓണററി ബിരുദങ്ങൾ സമർപ്പിക്കും. നാളെ രാവിലെ 11ന് സെനറ്റ് ഹാളിലാണ് 32-ാമത് ഓണററി ബിരുദസമർപ്പണച്ചടങ്ങ്.

ഐ.എസ്.ആർ.ഒ. മുൻ ചെയർമാനും പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനുമായ ഡോ. കെ. രാധാകൃഷ്ണന് ഡോക്ടർ ഒഫ് സയൻസ് (ഡി.എസ്.സി.) ബിരുദം സമർപ്പിക്കും. മലയാള സിനിമയിലെ അതുല്യ പ്രതിഭയും മുതിർന്ന നടനും സംവിധായകനുമായ മധു, കവി, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ ശ്രീകുമാരൻ തമ്പി, ഒളിമ്പ്യനും ഇന്ത്യൻ ഹോക്കി ടീമിന്റെ മുൻ ക്യാപ്റ്റനുമായ ശ്രീജേഷ് പി.ആർ. എന്നിവർക്ക് ഡോക്ടർ ഒഫ് ലെറ്റേഴ്സ് (ഡി.ലിറ്റ്.) ബിരുദം നൽകുക.


രാവിലെ 10.30-ന് സർവകലാശാല പ്രത്യേക സെനറ്റ് യോഗത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. ചടങ്ങിൽ ഗവർണറും സർവകലാശാല ചാൻസലറുമായ ഓം പ്രകാശ് മാഥുർ, ഉന്നതവിദ്യാഭ്യാസ മന്ത്രിയും പ്രോ-ചാൻസലറുമായ റോജി എം. ജോൺ, ആരോഗ്യമന്ത്രി കെ. മുരളീധരൻ എന്നിവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA