SignIn
Kerala Kaumudi Online
Thursday, 22 October 2026 5.27 PM IST

സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ചു

d

തളിപ്പറമ്പ് (കണ്ണൂർ): തളിപ്പറമ്പ്-ശ്രീകണ്ഠാപുരം സംസ്ഥാന പാതയിൽ വളക്കൈ പാലത്തിന് സമീപം അങ്കണവാടി റോഡിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ടുമറിഞ്ഞ് അഞ്ചാംക്ളാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ഇരുപതോളം കുട്ടികൾക്ക് പരിക്കേറ്റു. സ്കൂൾ വിട്ടശേഷം കുട്ടികളെ വീടുകളിലാക്കുന്നതിനായി പോകവേ ഇന്നലെ വൈകിട്ട് 3.45നായിരുന്നു അപകടം. കുറുമാത്തൂർ ചിന്മയ വിദ്യാലയത്തിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.

ചെറുക്കള ബാവുപ്പറമ്പ് മഞ്ചാലിലെ രാജേഷിന്റെയും സീനയുടെയും മകൾ നേദ്യ എസ്.രാജേഷാണ് (11) മരിച്ചത്. വളക്കൈ പാലത്തിനടുത്തുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട ബസ് സമീപത്തെ മതിലിൽ ഇടിച്ചശേഷം മറിയുകയായിരുന്നു. രണ്ടു തവണ ബസ് മലക്കം മറിഞ്ഞു. ബസിന്റെ മുൻസീറ്റിലിരുന്ന നേദ്യ പുറത്തേക്ക് തെറിച്ചുവീണു. നേദ്യയുടെ ദേഹത്തേക്കാണ് ബസ് മറിഞ്ഞത്. നാട്ടുകാർ ബസുയർത്തി ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബസ് അമിത വേഗതയിലായിരുന്നു. ഡ്രൈവറുടെ പരിചയക്കുറവും അപകടത്തിന് കാരണമായതായി സൂചനയുണ്ട്.

പരിക്കറ്റ വിദ്യാർത്ഥികളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. ഡ്രൈവർ നിസാമുദ്ദീൻ (35), ആയ സുലോചന (57) എന്നിവർക്കും പരുക്കേറ്റു. നേദ്യയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ. കേന്ദ്രീയ വിദ്യാലയം വിദ്യാർത്ഥിനി വേദയാണ് സഹോദരി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA