SignIn
Kerala Kaumudi Online
Thursday, 22 October 2026 5.27 PM IST

സ്കൂൾ ബസിന് ബ്രേക്ക് തകരാർ ഉണ്ടായിരുന്നുവെന്ന് ഡ്രൈവർ

bus-acci

ശ്രീകണഠാപുരം(കണ്ണൂർ): വളക്കൈയിൽ ഒരു വിദ്യാർത്ഥിനി മരിക്കാനിടയായ സ്‌കൂൾ ബസ് അപകടത്തിനു കാരണം ബ്രേക്ക് നഷ്ടപ്പെട്ടതാണെന്നും സൂചന. കൈതക്കടവ് കുണ്ടൂലാട് റോഡിൽ നിന്നും ഇറങ്ങവേ ബ്രേക്ക് നഷ്ടപ്പെട്ടതായി ഡ്രൈവർ നിസാമുദ്ദീനും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ബസിന് ബ്രേക്ക് തകരാറുൾപ്പെടെ ഉണ്ടായിരുന്നുവെന്ന് സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നുവെന്ന് ഡ്രൈവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ബസ് അമിത വേഗതയിലായിരുന്നതും അപകടത്തിന് ആക്കംകൂട്ടി.

കിരാത്ത് എന്ന സ്ഥലത്ത് കുറച്ച് കുട്ടികളെ ഇറക്കിയശേഷം വളക്കൈയിലേക്ക് പോകവേയായിരുന്നു നിയന്ത്രണം വിട്ട് ബസ് മറിഞ്ഞത്. അതേസമയം, ഇറക്കമുള്ള റോഡിന്റെ നിർമ്മാണം അശാസ്ത്രീയമാണെന്നും ആരോപണമുണ്ട്.

ബസിലുണ്ടായിരുന്ന സഹറിഷ് (5), മെഹവിഷ് (11), മാനസ രാജേഷ് (7), തെരേസ വർഗീസ്(5), സിയോൺ വർഗീസ് (8), മിൻഹ മുഹമ്മദ് (9), ബെൻസൻ ജോ റോബി(4), ജിബിൻ ജോസ് (7), മുഹമ്മദ് ഫൈസാൻ(8), തേജാനന്ദ്(8) എം. ദയാൽ (6), റിദിഖ ദേവ്(5) മേദ (6), സഹസ്ര ( 10 ), അൻവിത് (7),ശ്രീനാലിനിൻ സഹായി (7) തുടങ്ങിയ വിദ്യാർത്ഥികൾക്കടക്കമാണ് പരിക്കേറ്റത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA