SignIn
Kerala Kaumudi Online
Thursday, 22 October 2026 2.31 PM IST

നാട്ടികയിലെ വാഹനാപകടം: ലോറി ഡ്രൈവറും ക്ളീനറും റിമാൻഡിൽ

accident

തൃപ്രയാർ : നാട്ടികയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ പ്രതികളായ ലോറി ഡ്രൈവർ ജോസിനെയും ക്‌ളീനർ അലക്സിനെയും കൊടുങ്ങല്ലൂർ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതികളെ ഇരിങ്ങാലക്കുട സബ് ജയിലിലേക്ക് മാറ്റി.

മദ്യലഹരിയിൽ വരുത്തിയ ദുരന്തമെന്നായിരുന്നു റിമാൻഡ് റിപ്പോർട്ട്. മനഃപൂർവമായ നരഹത്യയ്ക്കാണ് കേസെടുത്തത്.

യാത്രയ്ക്കിടയിൽ ഡ്രൈവറുമൊത്ത് തുടർച്ചയായി മദ്യപിച്ചെന്നും മദ്യലഹരിയിൽ മയങ്ങിപ്പോയെന്നുമാണ് ലോറിയുടെ ക്ലീനർ അലക്‌സിന്റെ മൊഴി. മദ്യലഹരിയിൽ 20 സെക്കൻഡ് കണ്ണടച്ചു പോയെന്നാണ് അലക്‌സ് പൊലീസിനോട് പറഞ്ഞത്. വണ്ടി എന്തിലോ തട്ടുന്നെന്ന് തോന്നിയപ്പോൾ വെട്ടിച്ചു, അപ്പോൾ നിലവിളി കേട്ടു.

അതോടെ കടന്നുകളയാൻ നോക്കിയെന്നാണ് മൊഴി നൽകിയത്. വൈകിട്ട് അഞ്ചിന് ലോറിയിൽ തടി കയറ്റി പുറപ്പെട്ടു. മാഹിയിൽ നിന്ന് മദ്യം വാങ്ങി. യാത്രയ്ക്കിടയിൽ മദ്യപിച്ചു കൊണ്ടേയിരുന്നു. പൊന്നാനി എത്തിയപ്പോഴേക്കും ഡ്രൈവർ ജോസ് അബോധാവസ്ഥയിലായി. പിന്നീടാണ് ക്ലീനർ വണ്ടിയോടിച്ചത്.

പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ രണ്ട് ദിവസത്തിനകം കോടതിയിൽ അപേക്ഷ നൽകുമെന്നും പൊലീസ് പറഞ്ഞു. ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്റെ റജിസ്‌ട്രേഷനും റദ്ദാക്കി. പാലക്കാട് മീൻകര ഡാം ചെത്തനംതോട് കോളനി കാളിയപ്പൻ (50), ഭാര്യ നാഗമ്മ (39), ബംഗാരി (20), ജീവൻ (4), വിശ്വ (1) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA