SignIn
Kerala Kaumudi Online
Tuesday, 06 October 2026 1.40 AM IST

4 വർഷ കാലാവധി തീരുന്നു അഗ്നിവീറുകളെ നിലനിറുത്തണം: സേന

agniveers

ന്യൂഡൽഹി: ആദ്യ ബാച്ച് അഗ്നിവീറുകൾ 4 വർഷത്തെ സേവനം പൂർത്തിയാക്കാനിരിക്കെ, ഇവരുടെ സ്ഥിരനിയമന പരിധി ഉയർത്താൻ സായുധ സേനകൾ കേന്ദ്രത്തോട് ശുപാർശ ചെയ്തു. സേനയിലെത്തിയ ശേഷം പരിശീലനവും വിവിധ പ്രവർത്തനങ്ങളിലെ അനുഭവവും നേടിയ യുവാക്കളെ നാലുവർഷത്തിനകം ഒഴിവാക്കുന്നത് സേനയുടെ പ്രവർത്തനശേഷിയെ ബാധിക്കും.

നിലവിൽ ഓരോ ബാച്ചിലെയും 25 ശതമാനം പേരെയാണ് സേനയിൽ നിലനിറുത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം നാവികസേന 75 ശതമാനം വരെയും കരസേനയും വ്യോമസേനയും 50 ശതമാനം വരെയും നിലനിറുത്തണമെന്ന നിർദ്ദേശമാണ് മന്നോട്ടുവച്ചിരിക്കുന്നത്.

ഓപ്പറേഷൻ സിന്ദൂറിനിടെ അഗ്നിവീറുകൾ മികച്ച പ്രകടനം നടത്തി. പുതിയ ആയുധ സംവിധാനങ്ങളിലും സാങ്കേതിക ഉപകരണങ്ങളിലും ദീർഘപരിശീലനം ആവശ്യമാണെന്നും സേനകൾ ചൂണ്ടിക്കാട്ടുന്നു.

കരസേനയിൽ

70,000 അഗ്നിവീറുകൾ

കരസേനയിൽ മാത്രം കഴിഞ്ഞവർഷം ഏകദേശം 70,000 അഗ്നിവീറുകൾ പരിശീലനത്തിലുണ്ടായിരുന്നു. അടുത്ത വർഷം ഏകദേശം 90,000 പേരെ നിയമിക്കാനും സേന ലക്ഷ്യമിടുന്നു. സേനയിലെ മനുഷ്യവിഭവശേഷിയിലെ കുറവ് പരിഹരിക്കാനുള്ള ശ്രമത്തിനിടെയാണ് കൂടുതൽ പരിശീലനം നേടിയവരെ നിലനിറുത്താനുള്ള നീക്കം.

സംസ്ഥാനങ്ങളും

രംഗത്ത്

നാലുവർഷം പൂർത്തിയാക്കി സേനയിൽ നിന്ന് പുറത്താകുന്ന അഗ്നിവീറുകൾക്ക് പുനർനിയമന വഴികൾ ഒരുക്കുന്നതിലും കേന്ദ്രത്തിനൊപ്പം സംസ്ഥാനങ്ങളും മത്സരിക്കുന്നുണ്ട്. കേന്ദ്ര സായുധ പൊലീസ് സേനകളിലും അസം റൈഫിൾസിലും 50 ശതമാനം ഒഴിവുകൾ ഇവർക്കായി മാറ്റിവച്ചിട്ടുണ്ട്. ഹരിയാന, ഉത്തർപ്രദേശ്, ഡൽഹി, ഗുജറാത്ത് എന്നിവ 20 ശതമാനവും ഒഡീഷ, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങൾ 10 ശതമാനവും അസമിൽ പൊലീസ്, ജയിൽ, അഗ്നിരക്ഷാസേന, വനംവകുപ്പ് ഉൾപ്പെടെയുള്ള സർവീസുകളിൽ 12 ശതമാനവുമാണ് സംവരണം ഏർപ്പെടുത്തിയിട്ടുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AGNIVEER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA