SignIn
Kerala Kaumudi Online
Saturday, 24 October 2026 7.53 AM IST

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷീൻ ലേർണിംഗ് @ ബിറ്റ്‌സ് പിലാനി  

a

ബിറ്റ്‌സ് പിലാനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷീൻ ലേർണിംഗ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. യു.ജി.സി അംഗീകൃത പ്രോഗ്രാമാണിത്. ലോകത്താകമാനം ഏറെ വളർച്ച പ്രവചിക്കുന്ന മേഖലകൂടിയാണിത്. 11 മാസത്തെ വർക്ക് ഇന്റഗ്രേറ്റഡ് പഠന പ്രോഗ്രാമാണിത്. തൊഴിലിനോടൊപ്പം ഓൺലൈൻ മോഡിൽ കോഴ്സ് പൂർത്തിയാക്കാം. 2030ഓടു കൂടി മെഷീൻ ലേർണിംഗ് മേഖല 225.91 ബില്യൺ ഡോളറിന്റെ വളർച്ച കൈവരിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. പകുതിയിലേറെ സാങ്കേതിക കമ്പനികൾ എ.ഐ, എം.എൽ മാറ്റത്തിന്റെ പാതയിലാണ്. ഐ.ടി മേഖല 2025 ഓട് കൂടി ഈ രംഗത്തു 71 ശതമാനം വളർച്ച കൈവരിക്കും. ഈ മേഖലയിലെ വാർഷിക വളർച്ച നിരക്ക്‌ 25 ശതമാനത്തിലധികമാണ്. വ്യവസായ മേഖലയുമായി ചേർന്നാണ് കോഴ്സിന്റെ കരിക്കുലം രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്.

പ്രസ്തുത മേഖലയിലേക്കുള്ള റിക്രൂട്ടിട്മെന്റിൽ വൻ വർധനവുണ്ടാകും. ഇപ്പോൾ ഐ.ടി മേഖലയിൽ പ്രവർത്തിക്കുന്നവരിൽ 75 ശതമാനത്തിലേറെയും പ്രസ്തുത മേഖലയിലേക്ക് മാറേണ്ടിവരും. എ.ഐ, എം.എൽ മേഖലകളിൽ അപ്പ് സ്‌കില്ലിങ്, റീ സ്‌കില്ലിങ് സാധ്യതകളേറെയാണ്. ഡാറ്റ അധിഷ്ഠിത സാങ്കേതിക വിദ്യക്ക് വ്യവസായ മേഖലയിൽ പ്രാധാന്യമേറുന്നു. ബാങ്കിങ്, റീറ്റെയ്ൽ, ഫാക്ടറി നിർമ്മാണം, ആരോഗ്യം, അഗ്രിബിസിനസ്സ് എന്നിവയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനു സാധ്യതയേറുന്നു. മൊത്തം ആറു കോഴ്സുകളാണ് ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമിലുള്ളത്. കൂടാതെ പ്രൊജക്റ്റ് വർക്കുമുണ്ട്. ലൈവ് ഓൺലൈൻ ക്ലാസ്സുകളുമുണ്ട്. സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം.www.bits-pilani-wilp.ac.in

സ്റ്റാർട്ടപ്പുകൾ തുടങ്ങുമ്പോൾ

ലോകത്താകമാനം സ്റ്റാർട്ടപ്പുകൾ വിപുലപ്പെട്ട് വരികയാണ്. വിദ്യാർത്ഥികൾ ക്യാമ്പസുകളിൽ നിന്നും സംരംഭകരാകുന്നു! സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നതിനു മുമ്പ് നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഏറെ ആലോചിച്ചും ഗൃഹപാഠം ചെയ്തു മാത്രമെ സ്റ്റാർട്ടപ്പുകൾ തുടങ്ങാവൂ. സ്റ്റാർട്ടപ്പുകൾക്ക് വ്യക്തമായ നൂതന ആശയം ആവശ്യമാണ്. അത് വളരെ ഇന്നൊവേറ്റീവ് ആയിരിക്കണം. മികച്ച സാങ്കേതിക വിദ്യ അവലംബിക്കണം.സേവന മേഖലയിൽ 70 ശതമാനത്തോളം തൊഴിലവസരങ്ങൾ രൂപപ്പെടുമ്പോൾ ടെക്നോളജി ഉപയോഗിച്ചുള്ള സ്റ്റാർട്ടപ്പുകൾക്ക് ഏറെ പ്രസക്തിയുണ്ട്.

മനസ്സിൽ മികച്ച ആശയം രൂപപ്പെട്ടാൽ അത് പ്രവൃത്തിപഥത്തിൽ കൊണ്ട് വരികയാണ് ഏറ്റവും പ്രധാനം. സമാന ഉൽപ്പന്നങ്ങൾ, സേവനങ്ങൾ എന്നിവയെക്കുറിച് നല്ല അവബോധം വേണം. ഇപ്പോഴുള്ള വിപണി, മികച്ച വിപണന സാധ്യതകൾ എന്നിവ മനസ്സിലാക്കിയിരിക്കണം. ഒറ്റയ്‌ക്കോ കൂട്ടായോ സ്റ്റാർട്ടപ്പുകൾ തുടങ്ങാം. നേതൃത്വപാടവം, തൊഴിൽ നൈപുണ്യം, ആശയവിനിമയം, റിസ്കെടുക്കാനുള്ള സന്നദ്ധത എന്നിവ ആവശ്യമാണ്. സ്റ്റാർട്ടപ്പുകൾക്കു ആവശ്യമായ ഭൗതികസൗകര്യം, സാമ്പത്തിക സ്രോതസ്, ബഡ്ജറ്റ് , പ്ളാനിങ് എന്നിവയെക്കുറിച് വസ്തുനിഷ്ഠമായ വിലയിരുത്തൽ വേണം. മൂലധനം എങ്ങിനെ സമാഹരിക്കും എന്നത് വിശദമായ പ്രൊജക്റ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കണം. ബാങ്ക് വായ്പയെടുക്കാതെ കുറഞ്ഞ മൂലധനത്തിലും ആരംഭിക്കാം. ബാങ്ക് വായ്‌പ, ഏയ്ഞ്ചൽ, വെഞ്ചർ ക്യാപ്പിറ്റൽ ഫണ്ടിംഗ് എന്നിവയ്ക്കുള്ള സാധ്യത ആരായണം. സ്റ്റാർട്ടപ്പുകൾക്കുള്ള സാമ്പത്തിക സഹായം നൽകുന്ന ഏജൻസികൾ പദ്ധതിയുടെ സുസ്ഥിരത വിലയിരുത്തും.

സ്റ്റാർട്ടപ്പുകൾക്ക് വിവിധ രീതികൾ അവലംബിക്കാം. പുത്തൻ ഉൽപ്പന്നങ്ങൾ ഉരുത്തിരിച്ചെടുക്കാനോ, ഉള്ള ഉല്പന്നങ്ങളുടെയോ സേവനങ്ങളുടെയോ വിപുലപ്പെടുത്തലും ഇതിൽ ഉൾപ്പെടുത്താം. ഐ ടി അധിഷ്ഠിത സേവന ഡെലിവറി മോഡൽ രൂപപ്പെടുത്തണം. എ ഐ, എം എൽ മോഡൽ വിപുലപ്പെട്ടുവരുന്നു.

തൊഴിൽ നൈപുണ്യ വികസനം സ്റ്റാർട്ടപ്പുകൾക്ക് അത്യന്താപേക്ഷിതമാണ്. ആശയവിനിമയം, നേതൃത്വപാടവം, റിസ്കെടുക്കൽ, വിപണി കണ്ടെത്തൽ, സഹകരണം എന്നിവ സംരംഭകർക്കുണ്ടായിരിക്കണം. സ്റ്റാർട്ടപ്പുകളുടെ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിപണന സാധ്യത തുടക്കത്തിൽ വിലയിരുത്താൻ ടെസ്റ്റ് മാർക്കറ്റിങ് നടത്തം. ആരോഗ്യം,അഗ്രിബിസിനസ് ,വിദ്യാഭ്യാസം,ഭക്ഷ്യ സംസ്‌കരണം, വിപണനം, നിർമ്മാണം, ബാങ്കിങ് , റീറ്റെയ്ൽ തുടങ്ങി നിരവധി മേഖലകളിൽ സ്റ്റാർട്ടപ്പുകൾ തുടങ്ങാം. എല്ലാ മേഖലകളിലും ടെക്നോളജിയുടെ സ്വാധീനം വിപുലപ്പെട്ടുവരുന്നു.

സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക, സാങ്കേതിക സഹായം ലഭിക്കാൻ കേന്ദ്ര, സംസ്ഥാന ഏജൻസികളെ സമീപിക്കാം. സ്റ്റാർട്ടപ്പ് ഇന്ത്യ, കേന്ദ്ര തൊഴിൽ നൈപുണ്യ സംരംഭകത്വ മന്ത്രലയം, സ്റ്റാർട്ടപ്പ് മിഷൻ, അന്താരാഷ്ട്ര ഫൗണ്ടേഷനുകൾ തുടങ്ങി നിരവധി ഏജൻസികളെ സമീപിക്കാം. സ്റ്റാർട്ടപ്പുകൾക്ക് മികച്ച മെന്ററിങ് ആവശ്യമാണ്. ടെക്നോളജി ഇൻക്യൂബേഷൻ ശാസ്ത്രീയ വൽക്കരിക്കാൻ സഹായിക്കും. വിപുലപ്പെടുത്തുന്നതിനു മുമ്പ് വിപണന സാധ്യത വിലയിരുത്തണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA