
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ചെന്നൈ യൂണിയന്റെ ആഭിമുഖ്യത്തിൽ ദൈവദശകം ആലാപനം ഞായറാഴ്ച നടക്കും. 'ഒരു ലോകം ഒരു പ്രാർത്ഥന' എന്ന സന്ദേശവുമായി ചെന്നൈ ചേറ്റ്പേട്ട് മലയാളി ക്ലബ്ബിൽ ഉച്ചയ്ക്ക് 2ന് ചടങ്ങുകൾ ആരംഭിക്കും. തമിഴ്നാട് മന്ത്രി സി.ടി.ആർ. നിർമ്മൽകുമാർ മുഖ്യാതിഥിതിയായിരിക്കും. ഒ.സി.എഫ് ചീഫ് ജനറൽ മാനേജർ ബി.എസ്.റെഡ്ഡി, എസ്.ആർ.എം ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ.വി.വി.ബഷി, എ.വി.അനൂപ്, ഡോ.വിനീത് ഭട്ട്, സ്വാമി തത്വതീർത്ഥ, ബി.മണികണ്ഠൻ, വാസുക്കുട്ടൻ, പന്തളം തങ്കപ്പൻ, ഡോ.രേഖാബാലകൃഷ്ണൻ, ടി.കെ.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. സിന്ധുകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |