SignIn
Kerala Kaumudi Online
Saturday, 24 October 2026 7.53 AM IST

മരിയൻ കോളേജിൽ എ.ഐ/ വി.ആർ ആർക്കിടെക്ചറൽ സ്റ്റുഡിയോ പ്രോഗ്രാം

p

തിരുവനന്തപുരം: ആർക്കിടെക്ചറൽ വിദ്യാഭ്യാസത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വിർച്വൽ റിയാലിറ്റി അധിഷ്ഠിതമായ ആർക്കിടെക്ചറൽ സ്റ്റുഡിയോ പ്രോഗ്രാം കഴക്കൂട്ടം മരിയൻ എഡ്യൂ സിറ്റിയിലെ കോളേജ് ഒഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗിൽ നടത്തും. കേന്ദ്ര സർക്കാരിന്റെ കൗൺസിൽ ഒഫ് ആർക്കിടെക്ചർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അർബൻ അഫയേഴ്സ്, യു.വി.സി.ടി, സ്പെയിനിലെ യൂണിവേഴ്സിറ്റി ഒഫ് നവാറ എന്നിവയുടെ സഹകരണത്തോടെ യൂറോപ്യൻ യൂണിയൻ എറാസ്മസ് ആണ് ആറ് മാസത്തേക്കുള്ള പ്രോഗ്രാമിനായി മരിയൻ കോളേജിനെ തിരഞ്ഞെടുത്തത്.

രാജ്യത്തെ മികച്ച 10 ആർക്കിടെക്ചർ കോളേജുകളിൽ നിന്ന് കഴക്കൂട്ടം മരിയൻ കോളേജിനെയും കോട്ടയം ആർ.ഐ.ടി ആർക്കിടെക്ചർ ഡിപ്പാർട്ട്മെന്റിനെയുമാണ് ദക്ഷിണേന്ത്യയിൽ നിന്ന് തിരഞ്ഞെടുത്തിട്ടുള്ളത്. ആർക്കിടെക്ചർ വിദ്യാഭ്യാസത്തിനുള്ള നയരൂപീകരണത്തിന് കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകുന്നതിനൊപ്പം യൂറോപ്യൻ യൂണിയന്റെ നേതൃത്വത്തിൽ ഓഗ്‌മെന്റഡ് റിയാലിറ്റി/ വിർച്വൽ റിയാലിറ്റി (എ.ആർ/ വി.ആർ) അടിസ്ഥാനമാക്കിയ ക്ലാസുകളും ഗവേഷണങ്ങളും മരിയൻ കോളേജിൽ നടത്തും. കേന്ദ്ര സർക്കാരിന്റെ കൗൺസിൽ ഒഫ് ആർക്കിടെക്ചറിന്റെ കപ്പാസിറ്റി ബിൽഡിംഗ് ഗ്രാന്റ് ഈ പദ്ധതിയുടെ വിജയത്തിനായി ഉപയോഗിക്കും.

എ.ആർ സാങ്കേതികത്വത്തിന്റെ സഹായത്തോടെ തിരുവനന്തപുരം ചാലയിലെയും ആലപ്പുഴയിലെ കായലോരത്തുള്ള ഒരു പ്രദേശത്തിന്റെയും പുനർവിന്യാസത്തിനുള്ള പദ്ധതി തയാറാക്കി കേന്ദ്ര സർക്കാരിന് സമർപ്പിക്കും. ഇതിനായി കോളേജിലെ 60 വിദ്യാർത്ഥികളെയും 5 അദ്ധ്യാപകരെയും 4 ടീമായി തിരിച്ചിട്ടുണ്ടെന്ന് പ്രിൻസിപ്പൽ പ്രൊഫ.സുജ കർത്ത അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA