SignIn
Kerala Kaumudi Online
Thursday, 22 October 2026 6.19 PM IST

വടക്കാഞ്ചേരിയിൽ തട്ടിച്ചത് 58 പേരെ

anandhukrishnan

വടക്കാഞ്ചേരി: പകുതിവിലയ്ക്ക് ഇരുചക്രവാഹനങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വടക്കാഞ്ചേരിയിൽ കബളിപ്പിച്ചത് 58 പേരെ. 65,900 രൂപ വീതം പിരിച്ച് 40 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. സീഡ് എന്ന സംഘത്തിന്റെ പേരിലാണ് ഇരുചക്രവാഹനങ്ങൾ, തയ്യൽ മെഷീൻ, ഗൃഹോപകരണങ്ങൾ എന്നിവ പകുതി വിലയ്ക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ പിരിച്ചെടുത്തത്. കുമ്പളങ്ങാട് സ്വദേശിയായ വീട്ടമ്മ വടക്കാഞ്ചേരി പൊലീസിൽ പരാതി നൽകി. അനന്തുകൃഷ്ണന്റെ എച്ച്.ഡി.എഫ്.സി ബാങ്ക് അകൗണ്ടിലേക്കാണ് ഇവർ പണം നിക്ഷേപിച്ചത്. മറ്റ് അഞ്ച് പേർ പരാതി നൽകിയെങ്കിലും കേസെടുത്തിട്ടില്ല.

അതേസമയം സീഡ് വടക്കാഞ്ചേരി ശാഖയിലെ ആർക്കെതിരെയും ഇതുവരെ പൊലീസിൽ പരാതി ലഭിച്ചിട്ടില്ല. സർദാർ പട്ടേലിന്റെ പേരിൽ ഒരു വർഷം മുൻപാണ് 'സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റൽ സ്റ്റഡീസ്' എന്ന പേരിൽ ബോർഡ് സ്ഥാപിച്ച് പണപ്പിരിവ് ആരംഭിച്ചത്.

മഹിളാ കോൺഗ്രസ് വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ ബുഷറ റഷീദിന്റെ നേതൃത്വത്തിലായിരുന്നു വടക്കാഞ്ചേരിയിൽ സീഡ് പ്രവർത്തിച്ചിരുന്നത്. പത്ത് പേർക്ക് തുക തിരിച്ചുനൽകി. ബാക്കി 48 പേർക്ക് വിവിധ ഘട്ടങ്ങളിലായി പണം നൽകുമെന്ന് സീഡ് ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. അനന്തുകൃഷ്ണനെതിരെ വടക്കാഞ്ചേരി നഗരസഭ കൗൺസിലർ ബുഷറ റഷീദ് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി.

 ച​വ​റ​യി​ൽ​ ​ഇ​ര​യാ​യ​ത് 119​ ​പേ​ർ
ച​വ​റ​യി​ൽ​ ​അ​ന​ന്ത​കൃ​ഷ്ണ​ന്റെ​ ​പാ​തി​വി​ല​ ​ത​ട്ടി​പ്പി​ന് ​ഇ​ര​യാ​യ​ത് ​സ്ത്രീ​ക​ള​ട​ക്കം​ 119​ ​പേ​ർ.​ ​ഇ​വി​ടെ​ ​നി​ന്ന് ​ഏ​ക​ദേ​ശം​ 42​ ​ല​ക്ഷം​ ​രൂ​പ​ ​ത​ട്ടി​യെ​ടു​ത്തു​വെ​ന്നാ​ണ് ​പ്രാ​ഥി​ക​ ​വി​വ​രം.​ ​ത​ട്ടി​പ്പി​ന് ​ഇ​ര​യാ​യ​ ​ച​വ​റ​ ​സീ​ഡ് ​സൊ​സൈ​റ്റി​ ​ഭാ​ര​വാ​ഹി​ക​ൾ​ ​പി​രി​ച്ചെ​ടു​ത്ത​ ​തു​ക​യു​ടെ​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​സ​ഹി​തം​ ​ഇ​ന്ന​ലെ​ ​ച​വ​റ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ൽ​ ​പ​രാ​തി​ ​ന​ൽ​കി.
പ​കു​തി​ ​വി​ല​യ്ക്ക് ​സ്ത്രീ​ക​ൾ​ക്ക് ​സ്കൂ​ട്ട​ർ,​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ലാ​പ്പ്ടോ​പ്പ്,​ ​കൂ​ടാ​തെ​ ​ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ,​ ​ഭ​ക്ഷ്യ​കി​റ്റു​ക​ൾ,​ ​ത​യ്യ​ൽ​ ​മെ​ഷീ​ൻ​ ​എ​ന്നി​വ​ ​വാ​ഗ്ദാ​നം​ ​ചെ​യ്ത് ​കു​ടും​ബ​ശ്രീ​ ​യൂ​ണി​റ്റു​ക​ൾ​ ​വ​ഴി​ ​സ്ത്രീ​ക​ളെ​ ​സ​മീ​പി​ച്ചാ​ണ് ​ച​വ​റ​യി​ൽ​ ​ത​ട്ടി​പ്പ് ​ന​ട​ത്തി​യ​ത്.​ 125​ ​ഓ​ളം​ ​അം​ഗ​ങ്ങ​ളി​ൽ​ ​നി​ന്നാ​യി​ ​ഓ​ണ​ക്കി​റ്റ് ​എ​ന്ന​ ​പേ​രി​ൽ​ 1500​ ​രൂ​പ​ ​നി​ര​ക്കി​ൽ​ ​തു​ക​ ​വാ​ങ്ങി​ 3000​ ​രൂ​പ​യു​ടെ​ ​ഓ​ണ​ക്കി​റ്റ് ​ന​ൽ​കി​ ​വി​ശ്വാ​സം​ ​ആ​ർ​ജ്ജി​ച്ച​ ​ശേ​ഷ​മാ​ണ് ​ത​ട്ടി​പ്പി​ന് ​ച​വ​റ​ ​കേ​ന്ദ്രീ​ക​രി​ച്ച് ​തു​ട​ക്ക​മി​ട്ട​ത്.
അ​ന​ന്ത​കൃ​ഷ്ണ​ൻ​ ​ഭാ​ര​വാ​ഹി​യാ​യി​ട്ടു​ള്ള​ ​നാ​ഷ​ണ​ൽ​ ​എ​ൻ.​ജി.​ഒ​ ​കോ​ൺ​ഫെ​ഡ​റേ​ഷ​ന് ​കീ​ഴി​ൽ​ 2024​ ​സെ​പ്തം​ബ​റി​ലാ​ണ് ​ച​വ​റ​ ​സോ​ഷ്യോ​ ​എ​ക്ക​ണോ​മി​ക് ​ആ​ൻ​ഡ് ​എ​ൻ​വ​യോ​ൺ​മെ​ന്റ​ൽ​ ​ഡെ​വ​ല​പ്പ്മെ​ന്റ് ​സൊ​സൈ​റ്റി​ ​(​സീ​ഡ്)​ ​എ​ന്ന​ ​പേ​രി​ൽ​ ​സൊ​സൈ​റ്റി​ ​രൂ​പീ​ക​രി​ച്ച​ത്.​ ​അ​ന​ന്ത​കൃ​ഷ്ണ​ൻ​ ​ഒ​രു​ത​വ​ണ​ ​മാ​ത്ര​മേ​ ​എ​ത്തി​യി​ട്ടു​ള്ളു.​ ​പി​ന്നീ​ട് ​വ​ന്ന​തെ​ല്ലാം​ ​കൂ​ട്ടാ​ളി​ക​ളാ​ണ്.

 പാ​ല​ക്കാ​ട്ട് 120​ ​പ​രാ​തി

പാ​ല​ക്കാ​ട്:​ ​പ​കു​തി​വി​ല​യ്ക്ക് ​ഇ​രു​ച​ക്ര​വാ​ഹ​ന​മ​ട​ക്കം​ ​വാ​ഗ്ദാ​നം​ ​ചെ​യ്ത് ​ത​ട്ടി​പ്പ് ​ന​ട​ത്തി​യ​തി​ന് ​ജി​ല്ല​യി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ത് 120​ ​പ​രാ​തി​ക​ൾ.​ ​ര​ണ്ട് ​കോ​ടി​യി​ല​ധി​കം​ ​രൂ​പ​യു​ടെ​ ​ത​ട്ടി​പ്പ് ​ജി​ല്ല​യി​ൽ​ ​ന​ട​ന്നെ​ന്നാ​ണ് ​പ്രാ​ഥ​മി​ക​ ​നി​ഗ​മ​നം.​ ​ചി​റ്റൂ​രി​ൽ​ ​ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് ​പ​കു​തി​വി​ല​ ​ന​ൽ​കി​യ​ 30​ ​പേ​രു​ണ്ട്.​ ​ശ്രീ​കൃ​ഷ്ണ​പു​രം​ ​സ്റ്റേ​ഷ​നി​ൽ​ ​ല​ഭി​ച്ച​ 50​ ​പ​രാ​തി​ക​ളി​ൽ​ ​ര​ണ്ടെ​ണ്ണം​ ​ക​ട​മ്പ​ഴി​പ്പു​റം​ ​ഐ.​സി.​ഡി.​എ​സി​ക്കെ​തി​രെ​യാ​ണ്.​ ​ബാ​ക്കി​ ​കോ​ട്ട​പ്പു​റം​ ​ഐ.​ആ​ർ.​ഡി.​സി​ക്ക് ​എ​തി​രെ​യും.
അ​ല​ന​ല്ലൂ​ർ,​ ​കൊ​ല്ല​ങ്കോ​ട് ​പൊ​ലീ​സ് ​സ്റ്റേ​ഷ​നു​ക​ളി​ൽ​ 35​ ​പ​രാ​തി​ ​ല​ഭി​ച്ചു.​ ​നെ​ന്മാ​റ,​ ​മ​ണ്ണാ​ർ​ക്കാ​ട് ​സ്റ്റേ​ഷ​നു​ക​ളി​ലും​ ​പ​രാ​തി​ക​ൾ​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​പാ​ല​ക്കാ​ട് ​ജ​ന​നി​ ​സം​ഘ​ട​ന​ 125​ ​വ​നി​ത​ക​ൾ​ക്ക് ​ഇ​രു​ച​ക്ര​വാ​ഹ​നം​ ​ബു​ക്കു​ചെ​യ്ത​തി​ൽ​ ​കോ​ൺ​ഫെ​ഡ​റേ​ഷ​നി​ൽ​ ​നി​ന്ന് 59​ ​എ​ണ്ണം​ ​കി​ട്ടാ​ൻ​ ​ബാ​ക്കി​യു​ണ്ട്.​ ​മ​ല​മ്പു​ഴ,​ ​കൊ​ല്ല​ങ്കോ​ട്,​ ​ആ​ല​ത്തൂ​ർ,​ ​അ​ട്ട​പ്പാ​ടി,​ ​വ​ട​ക്ക​ഞ്ചേ​രി,​ ​നെ​ന്മാ​റ​ ​തു​ട​ങ്ങി​ ​ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ​ഇ​ട​പാ​ട് ​കൂ​ടു​ത​ലും​ ​ന​ട​ന്ന​ത്.
ജി​ല്ല​യി​ലെ​ ​സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ​ ​കൂ​ട്ടാ​യ്മ​ ​രൂ​പീ​ക​രി​ച്ചാ​യി​രു​ന്നു​ ​ത​ട്ടി​പ്പ്.​ ​സാ​യി​ ​ട്ര​സ്റ്റ് ​ചെ​യ​ർ​മാ​ൻ​ ​ആ​ന​ന്ദ്കു​മാ​റാ​ണ് ​ജി​ല്ല​യി​ൽ​ ​പ​ദ്ധ​തി​ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​തെ​ന്ന് ​ത​ട്ടി​പ്പി​ന് ​ഇ​ര​യാ​യ​വ​ർ​ ​പ​റ​യു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANANDHUKRISHNAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA