SignIn
Kerala Kaumudi Online
Thursday, 22 October 2026 4.53 PM IST

 സർക്കാർ ഫണ്ട് കിട്ടിയില്ല അങ്കണവാടി കുട്ടികൾക്ക് പാലും മുട്ടയും മുടങ്ങി

p

മലപ്പുറം: സർക്കാർ ഫണ്ട് കിട്ടിയില്ല. കുടിശികയായതോടെ വിതരണക്കാർ താത്പര്യം കാട്ടുന്നില്ല. ഈ മാസം സംസ്ഥാനത്തെ 33,115 അങ്കണവാടികളിലെ നാല് ലക്ഷത്തോളം കുട്ടികൾക്കുള്ള പാലും മുട്ടയും മുടങ്ങി. ഐ.സി.ഡി.എസ് മുഖേന വിതരണക്കാർക്ക് തുടക്കത്തിൽ എല്ലാ മാസവും പണം നൽകിയിരുന്നു. ഇപ്പോൾ മൂന്നു മാസം കഴിയണം. വലിയ തുക കുടിശികയായതോടെ അവർ വിതരണം നിറുത്തിയതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്.

പ്രാദേശിക ക്ഷീര സൊസൈറ്റികളടക്കമാണ് പാൽ വിതണം ചെയ്യുന്നത്. തിരഞ്ഞെടുക്കപ്പെട്ട വിതരണക്കാർ മുഖേന മുട്ടയും. ഐ.സി.ഡി.എസുകൾ മുഖേന മൂന്നുമാസം കൂടുമ്പോഴാണ് ടെൻഡർ ക്ഷണിക്കുന്നത്. നിലവിലെ ടെൻഡർ കാലാവധി ഡിസംബറിൽ കഴിഞ്ഞു. പുതുക്കുന്നത് സംബന്ധിച്ച അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ല.

പരാതി ഉയർന്നതോടെ ലോക്കൽ പർച്ചേസിംഗിന് അനുമതി നൽകിയെങ്കിലും ഒരു മുട്ടയ്ക്ക് ആറ്, പാലിന് ലിറ്ററിന് 52 രൂപയുമാണ് അനുവദിച്ചത്. ജീവനക്കാർ കൈയിൽ നിന്ന് പണം മുടക്കിയശേഷം ഐ.സി.ഡി.എസുകൾക്ക് ബില്ല് സമർപ്പിക്കാനാണ് നിർദ്ദേശം. തുച്ഛമായ ഓണറേറിയം ലഭിക്കുന്ന ജീവനക്കാർക്ക് അതിനു കഴിയുന്നില്ല. അതേസമയം, വിതരണക്കാർക്ക് ഒരു മുട്ടയ്ക്ക് എട്ട് രൂപയും പാലിന് 54 രൂപയുമാണ് നൽകുന്നത്.

ചെലവ് വർഷം 70 കോടി

പോഷകബാല്യം പദ്ധതിയുടെ ഭാഗമായി വനിത ശിശുവികസന വകുപ്പ് മുഖേന 2022 ആഗസ്റ്റിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. വർഷം 70 കോടിയോളം രൂപ ചെലവ് വരും. മൂന്നുമുതൽ ആറു വയസു വരെയുള്ള കുട്ടികൾക്ക് തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ഒരു ഗ്ലാസ് പാലും ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഒരു മുട്ടയുമാണ് നൽകുന്നത്.


ഉച്ചഭക്ഷണത്തിന് 5 രൂപ!

അങ്കണവാടികളിൽ വിവിധ പച്ചക്കറികൾ ഉൾപ്പെടുത്തിയുള്ള ഉച്ചഭക്ഷണം,​ റാഗി,​ കടലമിഠായി എന്നിവ നൽകുന്നുണ്ട്. ഒരുകുട്ടിക്ക് അഞ്ച് രൂപയാണ് ഇതിനായി സർക്കാർ അനുവദിക്കുന്നത്. പച്ചക്കറി, പലവ്യഞ്ജനങ്ങളുടെ വില വർദ്ധനമൂലം ഈ തുകയിൽ പലപ്പോഴും ഇത് നൽകാനാകുന്നില്ല. തുക വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANGANAVADI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA