SignIn
Kerala Kaumudi Online
Thursday, 22 October 2026 5.44 PM IST

സാങ്കേതിക യൂണി: ബഡ്‌ജറ്ര് പാസാക്കാൻ ബോർഡ് ഒഫ് ഗവേണൻസ്

a

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ ബഡ്ജറ്റ് പാസാക്കാൻ ബോർഡ് ഒഫ് ഗവേണൻസ് യോഗം അടുത്തയാഴ്ച ചേരും. സെനറ്റിന് സമാനമായ സമിതിയാണിത്. ഇതിലും പാസാക്കാനായില്ലെങ്കിൽ വൈസ്ചാൻസലർ ഡോ. കെ ശിവപ്രസാദിന് പ്രത്യേക അധികാരമുപയോഗിച്ച് ബഡ്ജറ്റ് പാസാക്കി ഗവർണർക്ക് റിപ്പോർട്ട് നൽകാനാവും. പാസാക്കിയില്ലെങ്കിൽ അടുത്ത സാമ്പത്തിക വർഷം സർവകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങൾ മുടങ്ങും. മാർച്ചിലെ ശമ്പളം മുടങ്ങാതിരിക്കാൻ 31തീയതി വച്ച് പണം പാസാക്കാൻ വി.സി അനുമതി നൽകിയിട്ടുണ്ട്. കഴിഞ്ഞമാസം തന്റെ അസാന്നിദ്ധ്യത്തിൽ സിൻഡിക്കേറ്റംഗങ്ങൾ യോഗം ചേർന്ന് എടുത്ത തീരുമാനങ്ങൾ വി.സി റദ്ദാക്കിയിരുന്നു. തുടർന്ന് വി.സി വിളിച്ച രണ്ട് യോഗങ്ങൾക്കും ക്വാറം തികച്ചിരുന്നില്ല. ഇതോടെയാണ് ബോർഡ് ഒഫ് ഗവേണൻസ് യോഗം ചേരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: APJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA