SignIn
Kerala Kaumudi Online
Friday, 23 October 2026 12.00 AM IST

ചന്ദേർകുഞ്ജ്: കളക്ടർ നടപടി അറിയിക്കണം

army-tower

കൊച്ചി: തകർച്ചാ ഭീഷണിയിലായ വൈറ്റില ചന്ദേർകുഞ്ജ് അപ്പാർട്ട്മെന്റ് (ആർമി ടവർ) പൊളിച്ചു നീക്കി താമസക്കാരെ പുനരധിവസിപ്പിക്കാൻ സ്വീകരിച്ച നടപടികൾ എറണാകുളം ജില്ലാ കളക്ടർ അറിയിക്കണമെന്ന് ഹൈക്കോടതി. രണ്ടാഴ്ചയ്‌ക്കകം സത്യവാങ്മൂലം സമർപ്പിക്കണമെന്നാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്റെ നിർദ്ദേശം.

കെട്ടിടം പൊളിക്കാനും പുനർനിർമ്മാണത്തിനും ആവശ്യമായ ആകെത്തുക എത്രയെന്ന് അറിയിക്കാൻ ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷനോടും കോടതി നിർദ്ദേശിച്ചു. വിഷയം ഏപ്രിൽ മൂന്നിന് വീണ്ടും പരിഗണിക്കും.

പുനരധിവാസം സംബന്ധിച്ച ഫെബ്രുവരി മൂന്നിലെ ഉത്തരവ് പുനപ്പരിശോധിച്ച് വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് ചന്ദേർകുഞ്ജിലെ താമസക്കാരുടെ സംഘടനകൾ റിവ്യൂ ഹ‌ർജികൾ നൽകിയിട്ടുണ്ട്. ഹർജികൾ ഫയലിൽ സ്വീകരിച്ചില്ലെങ്കിലും അധികൃതരിൽ നിന്ന് കോടതി വിശദാംശം തേടുകയായിരുന്നു. ചന്ദേർകുഞ്ജിലെ താമസക്കാർക്ക് നഷ്ടപരിഹാരം നൽകാൻ ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ കണ്ടെത്തേണ്ടത് 175 കോടി രൂപയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARMY TOWER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA