SignIn
Kerala Kaumudi Online
Thursday, 25 June 2026 9.37 AM IST

എട്ടാം ശമ്പളക്കമ്മിഷൻ ലോട്ടറി; കുടിശിക കിട്ടുന്നത് 15 ലക്ഷംവരെ

p

ന്യൂഡൽഹി: അടുത്ത കൊല്ലം ജനുവരിയിൽ പ്രാബല്യത്തിൽ വരേണ്ട എട്ടാം ശമ്പള കമ്മിഷൻ ശുപാർശ നടപ്പിലായാൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്നത് വൻ സാമ്പത്തിക നേട്ടമെന്ന് സൂചന. 18,000 രൂപ അടിസ്ഥാന ശമ്പളമുള്ളവർക്ക് ഏകദേശം 3.6- 5.65 ലക്ഷം രൂപ വരെയും ഉയർന്ന അടിസ്ഥാന ശമ്പളമുള്ള ജീവനക്കാർക്ക് ഏകദേശം 15 ലക്ഷം രൂപ വരെയും കുടിശ്ശിക ലഭിച്ചേക്കും.

2026 ജനുവരി മുതൽ നിലവിൽ വരുമെങ്കിലും പുതിയ ശമ്പള ഘടന അന്തിമമാക്കാനും അംഗീകരിക്കാനും സമയമെടുക്കുമെന്നതിനാൽ, ഏകദേശം 20 മാസത്തെ കുടിശ്ശിക ലഭിക്കുമെന്നാണ് സൂചന. ഫിറ്റ്‌മെന്റ് ഘടകം, ശമ്പള നിലവാരം, ഓരോ ജീവനക്കാരന്റെയും അടിസ്ഥാന ശമ്പളം എന്നിവയെ ആശ്രയിച്ച് കുടിശ്ശിക വ്യത്യാസപ്പെടും.

ശമ്പളം നിശ്‌ചയിക്കുന്ന ഫിറ്റ്മെന്റ് ഫാക്ടർ 3 അല്ലെങ്കിൽ 3.25 ആയി നിലനിർത്തണമെന്ന് ജീവനക്കാരുടെ യൂണിയനുകൾ ആവശ്യപ്പെട്ടിട്ടുണ്ട്, ഇത് അംഗീകരിച്ചാൽ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയിൽ നിന്ന് ഏകദേശം 54,000 രൂപയായി ഉയരും.

വി​ക്ടിം​ ​കോ​മ്പ​ൻ​സേ​ഷ​ൻ​ ​കു​ടി​ശി​ക:
ധ​ന​സെ​ക്ര​ട്ട​റി​ ​ഹാ​ജ​രാ​ക​ണം

കൊ​ച്ചി​:​ ​ലൈം​ഗി​കാ​തി​ക്ര​മം​ ​അ​ട​ക്ക​മു​ള​ള​ ​കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കി​ര​യാ​യ​ ​സ്ത്രീ​ക​ൾ​ക്കും​ ​കു​ട്ടി​ക​ൾ​ക്കും​ ​വി​ക്ടിം​ ​കോ​മ്പ​ൻ​സേ​ഷ​ൻ​ ​സ്‌​കീം​ ​പ്ര​കാ​രം​ ​കോ​ട​തി​ക​ൾ​ ​വി​ധി​ച്ച​ ​ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക​ ​വി​ത​ര​ണം​ ​ചെ​യ്യാ​ത്ത​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഹ​ർ​ജി​ ​ഹൈ​ക്കോ​ട​തി​ 30​ന് ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി.​ ​തു​ക​ ​ന​ൽ​കു​ന്ന​തി​ലെ​ ​കാ​ല​താ​മ​സം​ ​വി​ശ​ദീ​ക​രി​ക്കാ​ൻ​ ​അ​ന്ന് ​ധ​ന​കാ​ര്യ​ ​സെ​ക്ര​ട്ട​റി​ ​ഓ​ൺ​ലൈ​നി​ൽ​ ​ഹാ​ജ​രാ​ക​ണ​മെ​ന്നും​ ​ചീ​ഫ് ​ജ​സ്റ്റി​സ് ​സൗ​മെ​ൻ​ ​സെ​ൻ,​ ​ജ​സ്റ്റി​സ് ​വി.​എം.​ ​ശ്യാം​കു​മാ​ർ​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ച് ​നി​ർ​ദ്ദേ​ശി​ച്ചു.
വി​ക്ടിം​ ​കോ​മ്പ​ൻ​സേ​ഷ​ൻ​ ​സ്‌​കീം​ ​പ്ര​കാ​രം​ 2022​ ​മു​ത​ൽ​ 47​ ​കോ​ടി​ ​രൂ​പ​യും​ ​മീ​ഡി​യേ​റ്റ​ർ​മാ​രു​ടെ​ ​ഫീ​സി​ന​ത്തി​ൽ​ 10​ ​കോ​ടി​ ​രൂ​പ​യു​മാ​ണ് ​ന​ൽ​കാ​നു​ള്ള​ത്.​ ​ഇ​ത് ​മു​ട​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് ​ഹൈ​ക്കോ​ട​തി​ ​സ്വ​മേ​ധ​യാ​ ​കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREARS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA