SignIn
Kerala Kaumudi Online
Friday, 23 October 2026 9.16 PM IST

ഗവർണർക്ക് ഇഷ്ടമുള്ളത് കഴിക്കാം, മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കേണ്ട; സംഘപരിവാർ അജണ്ടയെന്ന് എം.വി ഗോവിന്ദൻ

mv-govindan
കേരള ഗവർണർ ഓം പ്രകാശ് മാഥൂർ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം: പുതുതായി ചുമതലയേറ്ര കേരള ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ നിർദേശപ്രകാരം ലോക്ഭവനിൽ സസ്യേതര ഭക്ഷണം വിലക്കിയ ​നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. ഓരോരുത്തർക്കും എന്ത് കഴിക്കണം എന്നുള്ളത് അവരുടെ കാര്യമാണെന്നും ഗവർണർക്ക് വെജിറ്റേറിയൻ മതിയെങ്കിൽ വെജിറ്റേറിയൻ കഴിക്കാമെന്നും എം.വി ഗോവിന്ദൻ പ്രതികരിച്ചു. അവിടെയുള്ളവർ മുഴുവൻ വെജിറ്റേറിയൻ കഴിക്കണമെന്ന് പറയാനുള്ള അവകാശം ഗവർണർക്കില്ലെന്ന് അദ്ദേഹം വിമർശിച്ചു

മാഥൂർ ശുദ്ധ സസ്യാഹാരി ആയതിനാൽ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ ലോക്ഭവനിൽ മാംസവും മത്സ്യവും പാചകം ചെയ്യരുതെന്നായിരുന്നു നിർദേശം. സസ്യേതര ഭക്ഷണം ഒഴിവാക്കിയ നടപടി സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും വ്യക്തിപരമായ ഇഷ്ടങ്ങൾ അടിച്ചേൽപ്പിക്കരുതെന്നും എം.വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം,​ ഗവർണറുടെ സത്യപ്രതിജ്ഞ ബഹിഷ്കരിച്ചിട്ടില്ലെന്നും സംസ്ഥാന കമ്മിറ്റി ആയതിനാലാണ് പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary

Kerala Governor Om Prakash Mathur's directive to ban non-vegetarian food at his official residence, Lok Bhavan, drew sharp criticism from CPM State Secretary M.V. Govindan. Govindan stated that individuals' food choices are personal and the Governor cannot impose vegetarianism, describing the action as a 'Sangh Parivar agenda' and an overreach of personal preferences.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MV GOVINDAN, KERALA GOVERNOR, LOK BHAVAN FOOD BAN, SANGH PARIVAR AGENDA, KERALA CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA