തിരുവനന്തപുരം: ക്ലിനിക്കൽ ട്രയൽ രേഖപ്പെടുത്തിയ എസ്.എം.എ മരുന്ന് നൽകിയതിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. കൊടുക്കാൻ പറ്റിയ മരുന്നാണെന്ന് സുപ്രീം കോടതിവരെ അംഗീകരിച്ചതാണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
'മരുന്ന് അനുയോജ്യമാണെന്ന് ആരോഗ്യവിദഗ്ദ്ധരും ഉറപ്പിക്കുന്നു. മരുന്നിനെക്കുറിച്ച് കുട്ടികളുടെ രക്ഷിതാക്കളോട് ഡോക്ടർമാർ വിവരിച്ചതിനുശേഷമാണ് മരുന്ന് കൊടുക്കുന്നത്. വിദേശ മരുന്ന് കമ്പനികളാണ് വിവാദത്തിന് പിന്നിൽ. 2024ൽ റോഷ് കമ്പനിയിൽ നിന്നാണ് മരുന്ന് വാങ്ങിയത്. 50 കോടി അവർക്ക് ഇപ്പോഴും കൊടുക്കാനുണ്ട്. വിവാദത്തിൽ അന്വേഷണം നടത്താൻ വിജിലൻസ് വരും. ഒന്നും വെറുതെവിടില്ല'- മന്ത്രി വ്യക്തമാക്കി.
സാമ്പിൾ/ക്ലിനിക്കൽ ട്രയൽ രേഖപ്പെടുത്തിയ മരുന്നുകൾ നൽകാനുണ്ടായ സാഹചര്യം ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്. വിദേശകമ്പനിയുടെ മരുന്നിനുപകരം ഉപയോഗിക്കുന്ന ഇന്ത്യൻ കമ്പനിയുടെ മരുന്ന് സ്റ്റോക്ക് തീർന്നതിനാലാണ് സാമ്പിൾ എന്ന് രേഖപ്പെടുത്തിയത് നൽകിയതെന്നാണ് വിശദീകരണം. ഗുണമേന്മയിൽ ഒരുകുറവുമില്ലെന്നും രോഗാവസ്ഥയിലുള്ള കുട്ടികൾക്ക് മരുന്ന് മുടങ്ങേണ്ടെന്ന് കരുതിയാണ് നൽകിയതെന്നുമാണ് ഡോക്ടർമാർ ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചത്.
അപൂർവ ജനിതക രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) ബാധിച്ച കുട്ടികൾക്ക് നൽകിവന്നിരുന്ന വിദേശമരുന്നിന് പകരം ഇന്ത്യൻ നിർമ്മിത ജനറിക് മരുന്ന് എസ്.എ.ടി ആശുപത്രിയിൽ നിന്ന് നൽകിയതാണ് വിവാദമായത്. 'ഡോക്ടേഴ്സ് സാമ്പിൾ" എന്നും 'ക്ലിനിക്കൽ ട്രയൽസ് " എന്നും രേഖപ്പെടുത്തിയ മരുന്നുകൾ നൽകിയെന്നാണ് പരാതി. കുട്ടികളിൽ സർക്കാർ മരുന്നുപരീക്ഷണം നടത്തുകയാണെന്ന ആരോപണമാണ് ഉയരുന്നത്.
Kerala Health Minister K. Muraleedharan has defended the administration of SMA medication labelled “Doctors’ Sample” and “Clinical Trials,” stating there is no cause for concern. He said the medicine was given after doctors informed parents and that its quality was not compromised. The controversy arose after Indian-made generic medicine stocks ran out. The Health Department is investigating, and a vigilance inquiry is expected.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |