SignIn
Kerala Kaumudi Online
Monday, 27 July 2026 12.48 PM IST

മന്തിക്ക് മുമ്പിൽ ശ്രീകൃഷ്ണൻ; മൂന്ന് പേർ അറസ്റ്റിൽ

a

മലപ്പുറം:മതസ്പർദ്ധ വളർത്തുംവിധം വിഷുദിനാശംസാ പോസ്റ്റിട്ട ഹോട്ടൽ ഉടമകളടക്കം മൂന്ന് പേർ അറസ്റ്റിൽ.അങ്ങാടിപ്പുറം ഓരാടംപാലത്ത് പ്രവർത്തിക്കുന്ന യമാമ ഷവായ ഹോട്ടലാണ് ശ്രീകൃഷ്ണൻ മന്തി പ്ലേറ്റിന് മുന്നിലിരിക്കുന്ന ചിത്രം പങ്കുവച്ചത്.ഹോട്ടൽ ഉടമകളും പൂക്കോട്ടൂർ സ്വദേശികളുമായ കുണ്ടുവയിൽ വീട്ടിൽ മുസ്തഫ,പെരപ്പുറത്ത് കിഴുവീട്ടിൽ ഷാഹുൽ ഹമീദ്,ഇവരുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന എറാംതോട് സ്വദേശി തോട്ടുങ്ങൽ വീട്ടിൽ മുഹമ്മദ് ഷാഹിൻ എന്നിവരെയാണ് മങ്കട പൊലീസ് അറസ്റ്റ് ചെയ്തത്.

സ്ഥാപനത്തിന്റെ പേരിൽ വിഷു ആശംസകൾ നേർന്ന് മുസ്തഫയുടെയും ഷാഹുൽ ഹമീദിന്റെയും സോഷ്യൽ മീഡിയയിൽ മുഹമ്മദ് ഷാഹിൻ നൽകിയ പരസ്യമാണ് വിവാദമായത്.14ന് പോസ്റ്റ് ചെയ്ത ചിത്രം വിവാദമായതോടെ 17ന് പിൻവലിച്ചു.ഹിന്ദു ഐക്യവേദിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.കലാപം ഉണ്ടാക്കാനായി മനഃപൂർവമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനം സൃഷ്ടിച്ചുവെന്ന വകുപ്പാണ് ചുമത്തിയത്.പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.പ്രതികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഹോട്ടലിന് മുന്നിൽ പ്രതിഷേധ പ്രകടനം നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA