SignIn
Kerala Kaumudi Online
Thursday, 16 July 2026 4.46 AM IST

ലഹരിക്കായി പണം നൽകിയില്ല; വീടിന് തീവച്ച യുവാവ് അറസ്റ്റിൽ

ph-1

കണ്ണൂർ: ലഹരിക്കായി പണം നൽകാത്തതിന്റെ പേരിൽ വീടിന് തീവച്ച യുവാവ് പിടിയിൽ. കണ്ണൂർ ആയിക്കര ദണ്ഡമാരിയമ്മൻ കോവിലിന് സമീപം കോവിലകം വീട്ടിൽ അഭിഷേകിനെയാണ് (25) കണ്ണൂർ സിറ്റി പൊലീസ് ഇൻസ്‌പെക്ടർ ഇ.കെ.ഷിജുവും സംഘവും അറസ്റ്റ് ചെയ്തത്. അഭിഷേകിന്റെ പിതാവ് രാജേഷ് നൽകിയ പരാതിയെ തുടർന്നാണിത്.

വീടിന്റെ കിടപ്പുമുറിയും സൂക്ഷിരുന്ന പണവും ഫർണീച്ചറും പൂർണമായും കത്തിനശിച്ചു. ഇന്നലെ പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. പണം തന്നില്ലെങ്കിൽ തന്നെയും ഭാര്യയെയും തീവയ്ക്കുമെന്ന് അഭിഷേക് പറഞ്ഞതായി രാജേഷ് പറയുന്നു. ഇതിനാൽ രാജേഷും ഭാര്യയും അടുത്തുള്ള ബന്ധുവീട്ടിലാണ് താമസിച്ചത്. പുലർച്ചെ തൊട്ടടുത്ത വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നാണ് രാജേഷ് വീടിന് തീ പിടിച്ചെന്ന് അറിയുന്നത്. ഉടൻ അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണച്ചെങ്കിലും വീടിന്റെ കിടപ്പുമുറി പൂർണമായി കത്തിനശിച്ചു. സംഭവസ്ഥലം ഫോറൻസിക് വിഭാഗം എത്തി പരിശോധന നടത്തി. അതേസമയം,ലഹരി ഉപയോഗത്തിനായി അഭിഷേക് മുൻപും പണം ആവശ്യപ്പെട്ട് അക്രമം നടത്തിയെന്ന് അയൽവാസികൾ പറഞ്ഞു.

English Summary

A 25-year-old man has been arrested for allegedly setting a house on fire after being denied money to buy drugs. The accused, Abhishek, a resident of Kovilakam House near Dandamariyamman Temple, Ayikkara, was taken into custody by a team led by Kannur City Police Inspector E.K. Shiju. Authorities are investigating the incident.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA