SignIn
Kerala Kaumudi Online
Thursday, 22 October 2026 4.49 PM IST

കണ്ണൂ‌ർ കോർപ്പറേഷനിൽ ആശാവർക്കർമാർക്ക് ഇൻസെന്റീവ്

asha

കണ്ണൂർ : ആശാവർക്കർമാരെ പിന്തുണച്ച് കണ്ണൂർ കോർപ്പറേഷൻ 2,000 രൂപ വീതം ഇൻസെന്റീവ് നൽകുമെന്ന് പ്രഖ്യാപനം. ഡി.പി.സിയുടെ അംഗീകാരം ലഭിക്കുകയാണെങ്കിൽ ഓൺഫണ്ടിൽ നിന്നും തുക അനുവദിക്കും. ഡെപ്യൂട്ടി മേയർ അഡ്വ.പി.ഇന്ദിര അവതരിപ്പിച്ച വാർഷിക ബഡ്ജറ്റിലാണ് പ്രഖ്യാപനം. സംസ്ഥാനത്തുടനീളം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ ആശാപ്രവർത്തകർക്ക് പ്രത്യേക അലവൻസ് നൽകാനുള്ള യു.ഡി.എഫ് തീരുമാനത്തിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനം.

 മു​ത്തോ​ലിയിലെ ആ​ശ​മാ​ർ​ക്ക് 7000​ ​രൂ​പ​ ​അ​ധി​ക​ ​വേ​ത​നം

പാ​ലാ​ ​:​ ​ആ​ശ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​പ്ര​തി​മാ​സം​ 7000​ ​രൂ​പ​ ​അ​ധി​ക​മാ​യി​ ​ന​ൽ​കു​മെ​ന്ന് ​ബി.​ജെ.​പി​ ​ഭ​രി​ക്കു​ന്ന​ ​മു​ത്തോ​ലി​ ​പ​ഞ്ചാ​യ​ത്ത് ​ബ​ഡ്ജ​റ്റി​ൽ​ ​പ്ര​ഖ്യാ​പ​നം.​ ​സ​ർ​ക്കാ​ർ​ ​കൊ​ടു​ക്കു​ന്ന​ ​വേ​ത​ന​ത്തി​ന് ​തു​ല്യ​തു​ക​ ​ന​ൽ​കാ​നാ​ണ് ​ഭ​ര​ണ​സ​മി​തി​യു​ടെ​ ​തീ​രു​മാ​ന​മെ​ന്ന് ​പ്ര​സി​ഡ​ന്റ് ​ര​ൺ​ജി​ത് ​ജി.​ ​മീ​നാ​ഭ​വ​ൻ​ ​അ​റി​യി​ച്ചു.​ ​ഇ​തി​നാ​യി​ 12​ ​ല​ക്ഷം​ ​രൂ​പ​യാ​ണ് ​നീ​ക്കി​വ​ച്ച​ത്.

 അ​ങ്ക​മാ​ലിയിലെ ആ​ശാ വ​ർ​ക്ക​ർ​മാ​ർ​ക്ക് 1000​ ​രൂ​പ​ ​വീ​തം​ ​ന​ൽ​കും

അ​ങ്ക​മാ​ലി​:​ ​ന​ഗ​ര​സ​ഭ​യി​ലെ​ ​ആ​ശാ​വ​ർ​ക്ക​ർ​മാ​ർ​ക്ക് ​പ്ര​തി​മാ​സം​ 1000​ ​രൂ​പ​ ​വീ​തം​ ​ധ​ന​സ​ഹാ​യം​ ​ന​ൽ​കാ​ൻ​ ​ഇ​ന്ന​ലെ​ ​ചേ​ർ​ന്ന​ ​കൗ​ൺ​സി​ൽ​ ​യോ​ഗം​ ​ഐ​ക​ക​ണ്ഠ്യേ​ന​ ​തീ​രു​മാ​നി​ച്ചു. ആ​ശാ​വ​ർ​ക്ക​ർ​മാ​ർ​ ​ന​ഗ​ര​സ​ഭാ​ ​ചെ​യ​ർ​മാ​ന് ​ന​ൽ​കി​യ​ ​നി​വേ​ദ​ന​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​തീ​രു​മാ​നം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASHA WORKERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA