
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരം ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം 14ന് മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് നടക്കുന്ന ചടങ്ങിൽ നൽകുമെന്ന് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. റവന്യു (ദേവസ്വം) സ്‌പെഷ്യൽ സെക്രട്ടറി ടി.വി. അനുപമ, തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണർ സി.വി. പ്രകാശ്, സംഗീതജ്ഞ കെ. ഓമനക്കുട്ടി എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |