
തിരുവനന്തപുരം: വനംവകുപ്പിന്റെ 2024 - 25 വർഷത്തെ വനമിത്ര പുരസ്കാരങ്ങൾ മന്ത്രി എ.കെ.ശശീന്ദ്രൻ പ്രഖ്യാപിച്ചു. 25,000 രൂപ ക്യാഷ് അവാർഡും പ്രശംസാപത്രവുമാണ് പുരസ്‌കാരം.
ജൈവവൈവിധ്യ സംരക്ഷണത്തിൽ മികച്ച പ്രവർത്തനം നടത്തുന്ന വ്യക്തികൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, എൻ.ജി.ഒ, കർഷകർ എന്നിവർക്കാണ് പുരസ്‌കാരം നൽകുന്നത്.
ജേതാക്കൾ
ഷാജു.വി,കാരേറ്റ്, തിരുവനന്തപുരം, എസ്.സരസ്വതി അമ്മ, പുതുക്കാട്, ചവറ കൊല്ലം, പ്രിൻസിപ്പൽ, എസ്.എ.എസ്.എസ്, എസ്.എൻ.ഡി.പി. യോഗം കോളേജ്, കോന്നി, വാണി.വി, ഹരിപ്പാട്, സി.എം.എസ് കോളേജ്, കോട്ടയം, സിന്ധു.പി, മാതൃഭൂമി റീജണൽ മാനേജർ, കൊച്ചി, ഷീബ രാധാകൃഷ്ണൻ, തൃശ്ശൂർ, കെ.പി.മുരളീധരൻ, പട്ടാമ്പി, മുഹമ്മദ് അബ്ദുസമദ് കെ.പി, പട്ടിക്കാട്, മലപ്പുറം,ശശീന്ദ്രൻ, ശ്യാംഫാംസ്, വെങ്ങാനപ്പള്ളി, വയനാട്, ദേവിക ദീപക്, ന്യൂ ബസാർ, വേങ്ങേരി, കോഴിക്കോട്, പി.വി.ദാസൻ, മുണ്ടല്ലൂർ, കണ്ണൂർ,സാവിത്രി എം., അദ്ധ്യാപിക, യു.പി.സ്‌കൂൾ, മുള്ളേരിയ, കാസർകോട്.
കാവുകൾക്കുള്ള
ധനസഹായം
തിരഞ്ഞെടുക്കപ്പെട്ട 62 കാവുകൾക്ക് സംരക്ഷണത്തിനായി ധനസഹായം പ്രഖ്യാപിച്ചു.
ജില്ലകളും കാവുകളുടെ എണ്ണവും
തിരുവനന്തപുരം - 7, കൊല്ലം - 7, ആലപ്പുഴ - 10, കോട്ടയം - 4, എറണാകുളം - 5, തൃശ്ശൂർ - 4, പാലക്കാട് - 2, മലപ്പുറം - 5, വയനാട് - 3, കോഴിക്കോട് - 6, കണ്ണൂർ - 7, കാസർകോട് - 2
ആദ്യഗഡുവായി 25,000 രൂപ അഥവാ അംഗീകൃത പദ്ധതിയുടെ 10 ശതമാനം (ഇതിലേതാണോ കുറവ്) തുക ധനസഹായം നൽകും. 25,000 രൂപയോ അതിൽ കുറവോ പദ്ധതി ചെലവിനായി വരുന്നവയ്ക്ക് മുഴുവൻ തുകയും മതിയായ വൗച്ചറുകൾ സമർപ്പിക്കുന്ന മുറയ്ക്ക് നൽകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |