SignIn
Kerala Kaumudi Online
Tuesday, 23 June 2026 1.24 AM IST

പി. ചിത്രൻ നമ്പൂതിരി പുരസ്‌കാരം എസ്. കൃഷ്ണൻ നായർക്ക്

d

തിരുവനന്തപുരം: തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന പി. ചിത്രൻ നമ്പൂതിരിപ്പാട് സ്‌മൃതി കേന്ദ്രസമിതി ഏർപ്പെടുത്തിയ പി. ചിത്രൻ നമ്പൂതിരി പുരസ്‌കാരത്തിന് 51ലേറെ വർഷം ഹിമാലയ യാത്രകൾക്ക് നേതൃത്വം നൽകിയ എസ്.കൃഷ്ണൻ നായർ അർഹനായി. 25,000 രൂപയും ഫലകവും പ്രശസ്‌തിപത്രവുമാണ് പുരസ്‌കാരം. ചിത്രൻ നമ്പൂതിരിപ്പാടിന്റെ ചരമ വാർഷിക ദിനമായ 27 ന് തൃശൂർ ചെമ്പുക്കാവ് ഭാരതീയ വിദ്യാഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കെ.രാജൻ എം.എൽ.എ പുരസ്‌കാരം നൽകും. കന്യാകുമാരി അണ്ടുകോട് സ്വദേശിയാണ് കൃഷ്ണൻ നായർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA