
തിരുവനന്തപുരം: വടക്കൻ കളരിയിലും തെക്കൻ കളരിപ്പയറ്റിലും വിഖ്യാതനായിരുന്ന മാധവ മഠം രാമചന്ദ്രൻ നായർ ഗുരുക്കൾ സ്മാരക സി.വി.എൻ കളരി ഗുരുപൂജ പുരസ്കാരം കേരള കളരിപ്പയറ്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ ടെക്നിക്കൽ ഡയറക്ടറുമായ ജി.രാധാകൃഷ്ണന് ലഭിച്ചു. കായികമന്ത്രി ഒ.ജെ.ജനീഷ് പുരസ്കാരം സമ്മാനിച്ചു. കളരിപ്പയറ്റ് അസോസിയേഷൻ സംഘടിപ്പിച്ച സംസ്ഥാന മത്സരങ്ങളിൽ 1986 മുതൽ 1998 വരെ തുടർച്ചയായി 13 വർഷം ജി.രാധാകൃഷ്ണൻ ജേതാവായിരുന്നു. യുവജനക്ഷേമ ബോർഡ് നടത്തിയ മത്സരങ്ങളിലും ആറുതവണ തുടർച്ചയായി വിജയിച്ചു. നിലവിൽ ബോധിധർമ്മ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാർഷ്യൽ ആർട്സിലും പൂന്തുറ സോമൻ കളരിപ്പയറ്റ് അക്കാഡമിയുടെയും മുഖ്യപരിശീലകനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |