SignIn
Kerala Kaumudi Online
Saturday, 12 September 2026 3.22 AM IST

ആയുർവേദ സീറ്റുകൾ കാര്യമായി നഷ്ടപ്പെട്ടില്ല: ഡയറക്ടർ

aa

തിരുവനന്തപുരം: മൂന്ന് ഗവ. ആയുർവേദ കോളേജുകൽ ബി.എ.എം.എസ്. പ്രവേശനത്തിനുള്ള അഖിലേന്ത്യാ ക്വാട്ട സീറ്റുകൾ പൂർണമായും നഷ്ടപ്പെട്ടിട്ടില്ലെന്ന് ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. കഴിഞ്ഞ വർഷത്തെ സീറ്റ് നിലയുമായി താരതമ്യം ചെയ്യുമ്പോൾ തിരുവനന്തപുരം ഗവ. ആയുർവേദ കോളേജിൽ ഒരു സീറ്റിന്റെ കുറവാണുള്ളത്. ഇത് പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

എൻട്രൻസ് കമ്മിഷണർ നടത്തുന്ന ഒന്നാം ഘട്ട ആയുഷ് അലോട്ട്‌മെന്റ് തീയതി പുനഃക്രമീകരിച്ചിട്ടുണ്ട്. അതിനാൽ എല്ലാ ഗവ. ആയുർവേദ കോളേജുകൾക്കും ഒന്നാം ഘട്ട കൗൺസലിംഗ് അലോട്ട്‌മെന്റിൽ പങ്കെടുക്കാനാവുമെന്നും ഡയറക്ടർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AYURVEDHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA