
തിരുവനന്തപുരം: സംസ്ഥാനത്തെ 38 ബാർ ഹോട്ടലുകളിൽ നികുതി വകുപ്പിന്റെ റെയ്ഡിൽ 70.73കോടിയുടെ വിറ്റുവരവ് നികുതി വെട്ടിപ്പ് കണ്ടെത്തി. പരിശോധന പൂർത്തിയാകുമ്പോൾ വെട്ടിപ്പിന്റെ വ്യാപ്തി കൂടിയേക്കുമെന്ന് ജി.എസ്.ടി വാർത്താക്കുറിപ്പിൽ അറിയിച്ചു. ജി.എസ്.ടി ഇന്റലിജൻസും എൻഫോഴ്സ്‌മെന്റും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. മാസം തോറുമുള്ള റിട്ടേണുകൾ നിശ്ചിത സമയത്ത് സമർപ്പിക്കാതെ നികുതി വെട്ടിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |